Quantcast

പാലക്കാട് നിന്ന് ഒരാളെക്കൂടി കാണാനില്ല; കേസ് എന്‍.ഐ.എക്ക് കൈമാറും

MediaOne Logo

admin

  • Published:

    17 April 2018 12:44 AM GMT

പാലക്കാട് നിന്ന് ഒരാളെക്കൂടി കാണാനില്ല; കേസ് എന്‍.ഐ.എക്ക് കൈമാറും
X

പാലക്കാട് നിന്ന് ഒരാളെക്കൂടി കാണാനില്ല; കേസ് എന്‍.ഐ.എക്ക് കൈമാറും

സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസൃതമാണ് സര്‍ക്കാര്‍ തീരുമാനം. 

പാലക്കാട്ടുനിന്ന് മറ്റൊരാളെക്കൂടി കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കഞ്ചിക്കോട് സ്വദേശിയായ ഷിബിയെയാണ് കാണാതായത്. മതപഠനത്തിനായി ഒമാനിലേക്ക് പോയെന്നാണ് സൂചന. നേരത്തെ കാണാതായ യഹിയയുടെ സുഹൃത്താണ് ഷിബി.

അതേ സമയം

ദുരൂഹസാഹചര്യത്തില്‍ മലയാളികളെ കാണാതായ സംഭവം എന്‍.ഐ.എയും അന്വേഷിക്കും.സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തിന് പുറമേയാണ് കേന്ദ്രഏജന്‍സിയുടെ അന്വേഷണം.അഞ്ച് പേര്‍ക്ക് ഐസുമായുള്ള ബന്ധം രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ആഭ്യന്ത്രര വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാണാതായവര്‍ അയച്ചുവെന്ന് പറയപ്പെടുന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ച് കാസര്‍ഗോഡുകാര്‍ക്ക് ഐസ് ബന്ധം ഉണ്ടന്ന് സംശയിക്കുന്ന ഇന്‍ലിജന്‍സ് സര്‍ക്കാരിന് നല്‍കിയത്.

ഈ സാഹചര്യത്തില്‍ അന്വേഷണം എന്‍ഐഎക്കുകൂടി കൈമാറാനാണ് തീരുമാനം.ഇതിന് മുന്നോടിയായി അഞ്ച്പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്താനും തീരുമാനിച്ചു. കൊച്ചി യൂണിറ്റ് ഡിവൈഎസ്പി പി വിക്രമന്‍റെ നേത്യത്വത്തിലായിരിക്കും എന്‍.ഐഎയുടെ പ്രാഥമിക അന്വേഷണം.ഡിജിപി ലോക്നാഥ് ബെഹ്റയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പോലീസ് അന്വേഷണം തുടരുകയും ചെയ്യും.സംഭവത്തിന്‍റെ ഗൌരവം കണക്കിലെടുത്ത് മുഴുവന്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും ആഭ്യന്തര വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.കാണാതായ ആളുകളെ സംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കാത്ത സംഭവം ഉണ്ടോയെന്ന അന്വേഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്

TAGS :

Next Story