Quantcast

കണ്ണടച്ച് ഇരുട്ടാക്കി പൊലീസും

MediaOne Logo

Alwyn K Jose

  • Published:

    18 April 2018 12:58 PM IST

ഭീഷണിയെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ കോടതിക്ക് പുറത്തേക്കിറങ്ങിയപ്പോള്‍ ഗൈറ്റ് അടച്ചിട്ടാണ് അഭിഭാഷകര്‍ അഴിഞ്ഞാടിയത്.

ഭീഷണിയെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ കോടതിക്ക് പുറത്തേക്കിറങ്ങിയപ്പോള്‍ ഗൈറ്റ് അടച്ചിട്ടാണ് അഭിഭാഷകര്‍ അഴിഞ്ഞാടിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ വഞ്ചിയൂരുള്ള ചുമട്ടുതൊഴിലാളികള്‍ക്ക് നേരെയും അക്രമം അഴിച്ച് വിട്ടു. അക്രമങ്ങള്‍ തുടര്‍ന്നകൊണ്ടിരിന്നപ്പോഴും കോടതി വളപ്പില്‍ കയറി അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസും.

പിന്നീട് കലാപ അന്തരീക്ഷമായിരുന്നു വഞ്ചിയൂര്‍ കോടതി പരിസരത്ത്. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസിനും പരിക്കേറ്റു. നാട്ടുകാരും, ജനപ്രതിനിധികളും കോടതി പരിസരത്ത് തമ്പടിച്ചു. എന്നിട്ടും കോടതി വളപ്പില്‍ നിന്നുള്ള ആക്രമം അവസാനിപ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍കര്‍ തയ്യാറായില്ല. വനിതാ മാധ്യമപ്രവര്‍ക്കര്‍ക്ക് നേരെ അശ്ലീലപ്രയോഗവും നടത്തി. അക്രമികള്‍ക്കെതിരെ നടപടി വേണമെന്ന് ആവിശ്യപ്പെട്ടതിന് വീണ്ടും മദ്യകുപ്പികളും, കല്ലുകളും കൊണ്ടുളള ആക്രമണങ്ങള്‍ അഭിഭാഷകര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കാര്യങ്ങള്‍ യുദ്ധസമാന സാഹചര്യത്തിലെത്തിയിട്ടും കോടതിവളപ്പില്‍ കയറി അക്രമികള്‍ക്കെതിരെ നടപടിയെടുക്കാവനാവില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.

TAGS :

Next Story