Quantcast

വെള്ളത്തൂവല്‍ പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച

MediaOne Logo

Alwyn

  • Published:

    19 April 2018 8:11 AM GMT

വെള്ളത്തൂവല്‍ പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച
X

വെള്ളത്തൂവല്‍ പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച

ഇടുക്കി ചെങ്കുളം അണക്കെട്ടിന്റെ ഭാഗമായ വെള്ളത്തൂവല്‍ പവര്‍ ഹൌസിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച.

ഇടുക്കി ചെങ്കുളം അണക്കെട്ടിന്റെ ഭാഗമായ വെള്ളത്തൂവല്‍ പവര്‍ ഹൌസിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച. പെന്‍സ്റ്റോക്ക് പൈപ്പിന്റെ സേഫ്റ്റി വാല്‍വിലാണ് നാട്ടുകാര്‍ ചോര്‍ച്ച കണ്ടെത്തിയത്. ഇതിന് എതിര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പന്നിയാര്‍ പവര്‍ഹൌസിന്റെ പെന്‍സ്റ്റോക്ക് പൈപ്പിന്റെ സേഫ്റ്റി വാല്‍വ് പൊട്ടി 2007 സെപ്തബര്‍ 17ന് 8 പേര്‍ മരിച്ചിരുന്നു. പെന്‍സ്റ്റോക്ക് പൈപ്പുകളിലെ ചോര്‍ച്ചയെപറ്റി മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് അറ്റകുറ്റപണികള്‍ ആരംഭിച്ചെങ്കിലും അത് പൂര്‍ത്തീകരിച്ചില്ല.

TAGS :

Next Story