Quantcast

ഇ അഹമ്മദിന്‍റെ മൃതദേഹം ഖബറടക്കി

MediaOne Logo

Khasida

  • Published:

    20 April 2018 6:41 AM IST

ജന്മനാടിന്‍റെ സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങിയ ശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം

മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനും എംപിയുമായിരുന്ന ഇ അഹമ്മദിന്‍റെ മൃതദേഹം ഖബറടക്കി..ജന്മനാടിന്‍റെ സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങിയ ശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.,

ഡല്‍ഹിയിലും കരിപ്പൂരും കോഴിക്കോട് ലീഗ് ഹൌസിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇന്നലെ രാത്രിയാണ് മൃതദേഹം ഇ അഹമ്മദിന്‍റെ സ്വവസതിയായ കണ്ണൂര്‍ താണയിലെ സിതാരയിലെത്തിച്ചത്. രാവിലെ എട്ട് മണിയോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഗ്രൌണ്ടിലും തുടര്‍ന്ന് സിറ്റി ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് സ്കൂളിലും പൊതുദര്‍ശനത്തിന് വെച്ചു. വന്‍ ജനാവലിയാണ് ഇ അഹമ്മദിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്....തിരക്ക് നിയന്ത്രിക്കാനാകാതെ ലീഗ് വളണ്ടിയര്‍മാരും പൊലീസും പാടുപെട്ടു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ , കെപിസിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ , കെസി വേണുഗോപാല്‍ എംപി. , എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി ,ഇടി മുഹമ്മദ് ബഷീര്‍ എം പി,സിപിഎം നേതാക്കളായ പി കെ ശ്രീമതി, പി ജയരാജന്‍ തുടങ്ങി നിരവധി പ്രമുഖരും അന്തിമോപചാരമര്പ്പിക്കാനെത്തിയിരുന്നു.. 11.30 ഓടെ മൃതദേഹം കണ്ണൂര്‍ സിറ്റി ജുമാമസ്ജിദില് എത്തിച്ചു.. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മയ്യിത്ത് നമസ്കാരം നടന്നു. തുടര്ന്ന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഖബറടക്കി

 

Posted by MediaoneTV on 1hb Februari 2017

 

Posted by MediaoneTV on 1hb Februari 2017
TAGS :

Next Story