Quantcast

സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ട്രാന്‍സ്ജെന്‍ഡേര്‍സ്

MediaOne Logo

Muhsina

  • Published:

    20 April 2018 3:58 AM GMT

സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ട്രാന്‍സ്ജെന്‍ഡേര്‍സ്
X

സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ട്രാന്‍സ്ജെന്‍ഡേര്‍സ്

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശം. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്ന് കോഴിക്കോട് ഡി വൈ എഫ് ഐ നടത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സ് സംഗമത്തില്‍

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശം. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്ന് കോഴിക്കോട് ഡി വൈ എഫ് ഐ നടത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സ് സംഗമത്തില്‍ ആക്ഷേപം ഉയര്‍ന്നു. സംഗമത്തില്‍ സംസ്ഥാനത്താദ്യമായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഷെല്‍ട്ടര്‍ ഹോം ഒരുക്കാന്‍ ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാകമ്മിറ്റി തീരുമാനിച്ചു.

ട്രാന്‍സ്ജെന്‍ഡേര്‍സിനായി പ്രത്യേകം പോളിസി തന്നെ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ഐഡന്‍റിറ്റി കാര്‍ഡുള്‍പ്പെടെയുള്ളവ തങ്ങള്‍ക്ക് ലഭിക്കുന്നില്ല. പോലീസ് നിരന്തരം തങ്ങളെ വേട്ടയാടുകയാണെന്നും ഒറ്റപ്പെട്ട അവസ്ഥയില്‍ നിന്ന് യാതൊരുമാറ്റവുമുണ്ടായിട്ടില്ലെന്നും സംഗമത്തിനെത്തിയവര്‍ പറഞ്ഞു. സമൂഹം അകറ്റിനിര്‍ത്തുന്പോള്‍ താമസസൌകര്യം പോലും അന്യമായി തീരുകയാണെന്നും അവര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് താമസത്തിനായി സൌകര്യമൊരുക്കാന്‍ ഡി വൈ എഫ് ഐ തീരുമാനിച്ചത്. അനുയോജ്യമായ സ്ഥലം ലഭിച്ചാല്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് പാര്‍പ്പിട സമുച്ചയത്തിനായി ഒരു കോടി രൂപ അനുവദിക്കുമെന്ന് എ പ്രദീപ്കുമാര്‍ എം എല്‍ എ പറഞ്ഞു.

TAGS :

Next Story