Quantcast

ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അനുമതിയില്ലെന്ന് പരീക്കര്‍

MediaOne Logo

Alwyn

  • Published:

    21 April 2018 11:52 PM IST

ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അനുമതിയില്ലെന്ന് പരീക്കര്‍
X

ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അനുമതിയില്ലെന്ന് പരീക്കര്‍

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനയച്ച കത്തിലാണ് മനോഹർ പരീക്കർ ഇക്കാര്യം വ്യക്തമാക്കിയത്

ആറൻമുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അനുമതിയില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹർ പരീക്കർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനയച്ച കത്തിലാണ് മനോഹർ പരീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. ആറൻമുള പദ്ധതിക്ക് നൽകിയ തത്വത്തിലുളള അനുമതി മരവിപ്പിച്ചെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നുമാണ് കത്തിൽ പറയുന്നത്. വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്താൻ കെജിഎസ് ഗ്രൂപ്പിന് നേരത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരുന്നു. പ്രതിരോധ വകുപ്പിന് എതിർപ്പില്ലാത്തതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്റെ അവകാശവാദം.

TAGS :

Next Story