Quantcast

എം.കെ മുനീര്‍ ഗണേശോല്‍സവം ഉദ്ഘാടനം ചെയ്തതിനെതിരെ പാര്‍ട്ടിക്കകത്തും സോഷ്യല്‍മീഡിയയിലും വിമര്‍ശം

MediaOne Logo
എം.കെ മുനീര്‍ ഗണേശോല്‍സവം ഉദ്ഘാടനം ചെയ്തതിനെതിരെ പാര്‍ട്ടിക്കകത്തും സോഷ്യല്‍മീഡിയയിലും വിമര്‍ശം
X

എം.കെ മുനീര്‍ ഗണേശോല്‍സവം ഉദ്ഘാടനം ചെയ്തതിനെതിരെ പാര്‍ട്ടിക്കകത്തും സോഷ്യല്‍മീഡിയയിലും വിമര്‍ശം

സിഎച്ച് മുഹമ്മദ് കോയയുടെ മകന്‍ ഫാഷിസ്റ്റുകള്‍ക്ക് മാന്യതയുണ്ടാക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശം

മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ ശിവസേനയുടെ ഗണേശോല്‍സവം ഉദ്ഘാടനം ചെയ്തതിനെതിരെ പാര്‍ട്ടിക്കകത്തും സോഷ്യല്‍മീഡിയയിലും വിമര്‍ശം. തന്‍റെ മണ്ഡലത്തിലെ വോട്ടര്‍മാരുടെ പരിപാടി ആയത് കൊണ്ടാണ് പങ്കെടുത്തതെന്നാണ് മുനീറിന്‍റെ വിശദീകരണം. തീവ്ര ഹിന്ദുത്വ നിലപാടുള്ള സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് ലീഗിന്‍റെ നിലപാടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ പിഎ മജീദ് പറഞ്ഞു.

കോഴിക്കോട്ട് ശിവസേന സംഘടിപ്പിച്ച ഗണേശോല്‍സവം ഉദ്ഘാടനം ചെയ്ത എം.കെ മുനീറിന്‍റെ നടപടിയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. സിഎച്ച് മുഹമ്മദ് കോയയുടെ മകന്‍ ഫാഷിസ്റ്റുകള്‍ക്ക് മാന്യതയുണ്ടാക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശം.

ഫാഷിസവും സംഘപരിവാറും എന്ന പുസ്തകമെഴുതിയ മുനീര്‍ അതിന്‍റെ രണ്ടാം പതിപ്പ് ഇറക്കുവാനുള്ള വിവരങ്ങള്‍ തേടിയാണോ ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്തതെന്ന് ഒരാള്‍ പരിഹസിച്ചു. തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന്‍റെ വോട്ട് ലഭിച്ചതിനുള്ള നന്ദിപ്രകടനമെന്ന് മറ്റൊരു കൂട്ടര്‍ വിമര്‍ശിച്ചു. പാര്‍ട്ടിക്കകത്തു നിന്നും പുറത്തു നിന്നും വിമശം ശക്തമായപ്പോള്‍ മുനീര്‍ മറുപടിയുമായെത്തി.

'ബഹറിൽ മുസല്ലയിട്ട് നമസ്ക്കരിച്ചാലും ആർ.എസ്.എസ്സിനെ വിശ്വസിക്കരുതെന്നു' പറഞ്ഞ എന്റെ ബാപ്പയുടെ രക്തം തന്നെയാണ് എന്റെ സിര...

Posted by MK Muneer on Monday, September 5, 2016

സിഎച്ച് മുഹമ്മദ്കോയയുടെ രക്തം തന്നെയാണ് തന്‍റെ സിരകളില്‍ ഓടുന്നതെന്നും തന്‍റെ വോട്ടര്‍മാര്‍മാര്‍ സംഘടിപ്പിച്ച പരിപാടിയായതു കൊണ്ടാണ് പങ്കെടുത്തതെന്നും മുനീര്‍ വിശദീകരിച്ചു. എന്നാല്‍ ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത എം.കെ മുനീറിന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്നാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്.

കോണ്‍ഗ്രസും മുസ്ലിം ലീഗും സംഘപരിവാറിനോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്ന സിപിഎം വിമര്‍ശം നിലനില്‍ക്കെ മുനീറിന്‍റെ നടപടി പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. തീവ്രഹിന്ദുത്വ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മീഡിയാവണിനോട് പറഞ്ഞു. എന്നാല്‍ ശിവസേനയുടെ പരിപാടിയില്‍ എം കെ മുനീര്‍ പങ്കെടുത്തത് തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story