Quantcast

നിലംപൊത്താറായ കൂരയില്‍ ഭീതിയോടെ ഒരു കുടുംബം

MediaOne Logo

Sithara

  • Published:

    21 April 2018 1:19 PM GMT

നിലംപൊത്താറായ കൂരയില്‍ ഭീതിയോടെ ഒരു കുടുംബം
X

നിലംപൊത്താറായ കൂരയില്‍ ഭീതിയോടെ ഒരു കുടുംബം

കോതമംഗലം താലൂക്കിലെ പുഷ്പയും രണ്ട് മക്കളും വൃദ്ധയായ മാതാവുമാണ് വൈദ്യുതിയും ശുചിമുറിയും ഇല്ലാത്ത കൂരയില്‍ ജീവിക്കുന്നത്

ഏത് നിമിഷവും നിലംപൊത്താറായ അവസ്ഥയിലുള്ള കൂരയില്‍ ഭീതിയോടെ കഴിഞ്ഞുകൂടുകയാണ് ഒരു കുടുംബം. കോതമംഗലം താലൂക്കിലെ പുഷ്പയും രണ്ട് മക്കളും വൃദ്ധയായ മാതാവുമാണ് വൈദ്യുതിയും ശുചിമുറിയും ഇല്ലാത്ത കൂരയില്‍ ജീവിക്കുന്നത്. സമ്പൂർണ്ണ ഭവന പദ്ധതി പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ കുടുംബും ഏറെ അരക്ഷിതാവസ്ഥയില്‍ കഴിയുന്നത്.

വലിയ പാറക്കെട്ടിന് മുകളില്‍ റവന്യൂ പുറം പോക്കില്‍ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ചു കെട്ടിയ ഒരു കൂര. ചോർന്നൊലിച്ച മേൽകൂരയും ചിതലരിച്ച തൂണും അടച്ചുറപ്പില്ലാത്ത വാതിലും. കോതമംഗലം താലൂക്കിലെ പിണ്ടിമന പഞ്ചായത്തില്‍ ഒന്നാം വാർഡിലെ പിച്ചപ്ര കോളനിയിലെ ഈ കൂരയിലാണ് പുഷ്പയും പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ അനിഷയും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേകും ഇവരുടെ മുത്തശ്ശിയും താമസിക്കുന്നത്. ഒന്നര വർഷം മുമ്പാണ് പുഷ്പയുടെ ഭർത്താവ് മരിച്ചത്. വാതരോഗിയായ പുഷ്പ്പക്ക് വീടിനുള്ളില്‍ വച്ച് ഇടിമിന്നലേറ്റു. അതോടെ കുടുംബം ഏറെ കഷ്ടതയിലായി. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ വീടു വെക്കാൻ സർക്കാർ സഹായം ഇതുവരെ ലഭിച്ചില്ല.

പ്രാഥമിക കൃത്യത്തിന് പോലും വെളിയിടങ്ങളെ ആശ്രക്കേണ്ട അവസ്ഥയിലാണ് കുടുംബം. സാമൂഹിക വിരുദ്ധരുടെ ശല്യമുള്ള പ്രദേശത്ത് പ്രായപൂര്‍ത്തിയാ മകളുടെ സുരക്ഷിതത്വം പുഷ്പയെ ആശങ്കയിലാക്കുന്നു. കോട്ടപ്പാറ വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ ഇവിടെ വന്യജീവികളുടെ ശല്യവും സ്ഥിരമാണ്. പഠിക്കാൻ മിടുക്കരായ കുട്ടികള്‍ക്ക് വേണ്ട വിദ്യാഭ്യാസം നല്‍കാനും പുഷ്പക്കാകുന്നില്ല. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ചെറിയ സഹായത്തോടെയാണ് കുടുംബത്തിന്‍റെ നിത്യചെലവ് പോലും കഴിഞ്ഞു പോകുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതുവരെ തിരിഞ്ഞ് പോലും നോക്കിയിട്ടില്ലെന്നും ഈ കുടുംബം ആരോപിക്കുന്നു.

TAGS :

Next Story