Quantcast

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതി

MediaOne Logo

Sithara

  • Published:

    21 April 2018 6:27 AM IST

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതി
X

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതി

നിയമോപദേശം തേടാനും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനും തീരുമാനമായി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ധാരണ. നിയമോപദേശം തേടാനും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനും തീരുമാനമായി. അന്വേഷണസംഘം ആലുവയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

നിലവില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍ വെക്കല്‍, ഗൂഢാലോചന, തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും. നേരത്തെ പള്‍സ‍ര്‍ സുനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ തന്നെയാണിത്. ഗൂഢാലോചനയും കൃത്യം നിര്‍വഹിക്കുന്നതും ഒരേ കുറ്റമായിക്കണ്ടാണ് ദിലീപിനെതിരെയും ഈ വകുപ്പുകള്‍ ചുമത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘം തീരുമാനമെടുത്തത്.

TAGS :

Next Story