Quantcast

ചീമുട്ടകളുടെ വിടുവായത്തങ്ങള്‍ എപ്പോഴും സഹിക്കില്ല: അബുവിന് ബല്‍റാമിന്റെ മറുപടി

MediaOne Logo

Sithara

  • Published:

    22 April 2018 1:54 PM GMT

ചീമുട്ടകളുടെ വിടുവായത്തങ്ങള്‍ എപ്പോഴും സഹിക്കില്ല: അബുവിന് ബല്‍റാമിന്റെ മറുപടി
X

ചീമുട്ടകളുടെ വിടുവായത്തങ്ങള്‍ എപ്പോഴും സഹിക്കില്ല: അബുവിന് ബല്‍റാമിന്റെ മറുപടി

മുട്ടയില്‍ നിന്നും വിരിയുന്നതിനു മുന്‍പ് വി ടി ബല്‍റാമിന് സൌഭാഗ്യങ്ങളും അവസരങ്ങളും ലഭിച്ചെന്ന് കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന്‍ കെ സി അബു

മുട്ടയില്‍ നിന്നും വിരിയുന്നതിനു മുന്‍പ് വി ടി ബല്‍റാമിന് സൌഭാഗ്യങ്ങളും അവസരങ്ങളും ലഭിച്ചെന്ന് കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന്‍ കെ സി അബു. ചീമുട്ടകളുടെ വിടുവായത്തങ്ങള്‍ എല്ലായ്പ്പോഴും സഹിക്കാനാവില്ലെന്ന് അബുവിന് വി ടി ബല്‍റാമിന്‍റെ ഫേസ് ബുക്ക് മറുപടി.

കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെ വി ടി ബല്‍റാം കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ തുടരാനാവില്ലെന്നും പണ്ട് തലമുറമാറ്റം ആവശ്യപ്പെട്ടവര്‍ പ്രായമായിട്ടും നേതൃസ്ഥാനത്ത് തുടരുന്നു എന്നുമാണ് ബല്‍റാം പറ‍ഞ്ഞത്. ബല്‍റാമിന്‍റെ വിമര്ശത്തിനാണ് കെ സി അബു ഇന്ന് മറുപടി പറഞ്ഞത്.

കോഴിക്കോട് കഴിവുള്ള ചെറുപ്പക്കാര്‍ ഇല്ലാത്തതു കൊണ്ടാണോ പാര്‍ട്ടിയെ തോല്‍വികളില്‍ നിന്നും തോല്‍വിയിലേക്ക് നയിക്കുന്ന അബു ജില്ലാ അധ്യക്ഷ സ്ഥാനത്തു തുടരുന്നതെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ തിരിച്ചടിച്ചു. മുട്ടയില്‍ നിന്നും വിരിയാനുള്ള അവസരം ലഭിച്ചാല്‍ വിരിയണം. അല്ലെങ്കില്‍ ചീമുട്ട ആകും. ചീമുട്ടകളുടെ വിടുവായത്തം എല്ലാ കാലത്തും സഹിക്കാനാകില്ല. ഗ്രൂപ്പ് ഇന്‍ക്യുബേറ്ററികളില്‍ അടവെച്ചു വിരിയിച്ചവര്‍ മാത്രം പോര കോണ്‍ഗ്രസില്‍ എന്നും ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

ഈ വാദത്തിന്‌ മറുപടി പറയേണ്ടത്‌‌ കോഴിക്കോട്ടെ ചെറുപ്പക്കാരായ കോൺഗ്രസ്‌ നേതാക്കളാണ്‌. കോഴിക്കോട്‌ ജില്ലയിൽ കഴിവുള്ള ആരും ക...

Posted by VT Balram on Thursday, September 1, 2016
TAGS :

Next Story