Quantcast

നടിയെ ആക്രമിച്ച സംഭവം: ചിലരെ അനാവശ്യമായി കുറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

MediaOne Logo

Sithara

  • Published:

    23 April 2018 2:40 AM IST

നടിയെ ആക്രമിച്ച സംഭവം:  ചിലരെ അനാവശ്യമായി കുറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി
X

നടിയെ ആക്രമിച്ച സംഭവം: ചിലരെ അനാവശ്യമായി കുറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

സാങ്കല്‍പിക കുറ്റവാളികള്‍ക്ക് പിന്നാലെ പൊലീസ് പോകില്ല എന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ചിലര്‍ കുറ്റക്കാരാണെന്ന് ചിത്രീകരിച്ചുള്ള അനാവശ്യ പ്രചരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നിര്‍ഭാഗ്യകരമാണ്. സംഭവവുമായി ബന്ധമില്ലാത്തവരെ സങ്കല്‍പിച്ച് കുറ്റവാളികളാക്കുകയാണ്. അത്തരം സാങ്കല്‍പിക കുറ്റവാളികള്‍ക്ക് പിന്നാലെ പൊലീസ് പോകില്ല എന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു.

സിനിമാ ചിത്രീകരണം സുഗമമാക്കാന്‍ ചിലരെ സിനിമാപ്രവര്‍ത്തകര്‍ ആശ്രയിക്കുന്നുണ്ട്. അവരെല്ലാം നല്ലവരല്ല. ചിലര്‍ക്ക് അധോലോകബന്ധങ്ങളുണ്ട്. അവരെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ ജോലിക്കെടുക്കാവൂ എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

താന്‍ ഒരു നടന്റെ ആരാധകനാണെന്ന ലിബര്‍ട്ടി ബഷീറിന്റെ പ്രസ്താവന തന്നെ ശരിക്കറിയാത്തതുകൊണ്ടാണെന്നും പിണറായി പ്രതികരിച്ചു.

TAGS :

Next Story