Quantcast

അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ജനം വിധിയെഴുതും: കോടിയേരി

MediaOne Logo

admin

  • Published:

    22 April 2018 9:30 AM IST

അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ജനം വിധിയെഴുതും: കോടിയേരി
X

അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ജനം വിധിയെഴുതും: കോടിയേരി

യുഡിഎഫിന്റെ അഴിമതി ഭരണം അവസാനിപ്പിക്കുന്ന ജനവിധിയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യുഡിഎഫിന്റെ അഴിമതി ഭരണം അവസാനിപ്പിക്കുന്ന ജനവിധിയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരായ ജനവിധിയാണ് ഉണ്ടാകാന്‍ പോകുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഭരണം ഉണ്ടാക്കിയിട്ടുള്ള വര്‍ഗീയവല്‍ക്കരണത്തിനും കോര്‍പറേറ്റ്‍വല്‍ക്കരണത്തിനും കൂടി എതിരായ ജനവിധിയാണ് ഉണ്ടാവുകയെന്നും കോടിയേരി പറഞ്ഞു.

പോളിങ് ശതമാനം വര്‍ധിപക്കുന്നത് എല്‍ഡിഎഫിന് ഗുണമാകും. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ യുഡിഎഫിന്റെ അഴിമതിക്കേസുകള്‍ അന്വേഷിക്കും. അഴിമതി തുടച്ചുനീക്കുന്നതിന് എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ബിഡിജെഎസിന് എസ്ആര്‍പി പോലുള്ള പാര്‍ട്ടികളുടെ ഭാവിയാണ് വരാന്‍ പോകുന്നത്. താല്‍ക്കാലികമായി ഉണ്ടാകുന്ന പ്രതിഭാസം മാത്രമാണിതെന്നും കോടിയേരി പറഞ്ഞു.

TAGS :

Next Story