Quantcast

അഞ്ജുവിന്റെ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ബോബി അലോഷ്യസ്‍

MediaOne Logo

admin

  • Published:

    22 April 2018 10:40 PM GMT

അഞ്ജുവിന്റെ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ബോബി അലോഷ്യസ്‍
X

അഞ്ജുവിന്റെ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ബോബി അലോഷ്യസ്‍

വിദേശ പരിശീലനത്തിനെന്ന പേരില്‍ പലരും ലക്ഷങ്ങള്‍ കൈപ്പറ്റിയതും അഴിമതിയുടെ കള്ളിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു അഞ്ജു കായിക മന്ത്രിക്കെഴുതിയ തുറന്ന കത്തിലെ പരാമര്‍ശം.

വിദേശ പരിശീലനത്തെക്കുറിച്ച് അഞ്ജു ബോബി ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മുന്‍ ഹൈജംപ് താരവും സ്പോര്‍ട്സ് കൌണ്‍സില്‍ ടെക്നിക്കല്‍ അസി. സെക്രട്ടറിയുമായിരുന്ന ബോബി അലോഷ്യസ്‍. പരാമര്‍ശം തന്നെക്കുറിച്ചാണെങ്കില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് ബോബി അലോഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചു.

അഞ്ജു ഉയര്‍ത്തിയ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. വിദേശ പരിശീലനത്തിനെന്ന പേരില്‍ പലരും ലക്ഷങ്ങള്‍ കൈപ്പറ്റിയതും അഴിമതിയുടെ കള്ളിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു അഞ്ജു കായിക മന്ത്രിക്കെഴുതിയ തുറന്ന കത്തിലെ പരാമര്‍ശം.

TAGS :

Next Story