നന്ദിയോട് പീഡനം: പ്രതി കുറ്റം സമ്മതിച്ചു
തിരുവനന്തപുരം നന്ദിയോട് യുവതി പീഡനത്തിനിരയായി പ്രസവിച്ച കേസിലെ പ്രതി മുകേഷ് ശിശുപാലനെ യുവതിയും അമ്മയും തിരിച്ചറിഞ്ഞു.
തിരുവനന്തപുരം നന്ദിയോട് യുവതി പീഡനത്തിനിരയായി പ്രസവിച്ച കേസിലെ പ്രതി മുകേഷ് ശിശുപാലനെ യുവതിയും അമ്മയും തിരിച്ചറിഞ്ഞു. മുകേഷിനെ യുവതിയുടെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കുറ്റം സമ്മതിച്ചു. പീഡനത്തിനിരയായ യുവതിയെ വിവാഹം കഴിക്കാമെന്ന നിലപാടിലാണ് പ്രതി. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
തിരുവനന്തപുരം നന്ദിയോട് പറമ്പുപാറയില്‍ മാനസിക രോഗമുള്ള 28 വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ യുവതിയും അമ്മയും തിരിച്ചറിഞ്ഞു. മാനവീയം കുഴിക്കര ലിനുഭവനില്‍ മുകേഷാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.
വീട്ടുകാരോട് മറ്റൊരു പേരായിരുന്നു പറഞ്ഞിരുന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ കര്‍ണ്ണാടകത്തിലേക്ക് കടക്കാന്‍ പ്രതി ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. പീഡന വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതിയേയും കൈക്കുഞ്ഞിനേയും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ്.
Adjust Story Font
16

