Quantcast

മാണിയുടെ പുറത്തുപോകല്‍; കടുത്തഭാഷയില്‍ പ്രതികരിച്ച് യുഡിഎഫ് നേതാക്കള്‍

MediaOne Logo

Alwyn K Jose

  • Published:

    24 April 2018 5:04 PM IST

കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം വേദനാജനകമാണെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മാണിക്കെതിരെ കടുത്ത വിമര്‍ശവുമായി മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം വേദനാജനകമാണെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മാണിക്കെതിരെ കടുത്ത വിമര്‍ശവുമായി മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള മാണിയുടെ തീരുമാനം ചര്‍ച്ച ചെയ്യുമെന്ന് മുസ്‍ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫില്‍ നിന്ന് നിന്ദ മാത്രമാണ് ലഭിച്ചതെന്ന് മാണി പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണിയെ മുന്നണിയിലേക്ക് തിരിക കൊണ്ടുവരാനുള്ള സാഹചര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്ക് മുന്നില്‍ യുഡിഎഫ് മുട്ടുമടക്കില്ലെന്നായിരുന്നു വിഡി സതീശന്‍റെ പ്രതികരണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സഹകരണം എന്ന രാഷ്ടീയ ഔദാര്യം സ്വീകരിക്കണമോ എന്നത് കോണ്‍ഗ്രസ് ആലോചിച്ച് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍ പറഞ്ഞു. മാണി വിഭാഗം യുഡിഎഫ് വിട്ടത് നിര്‍ഭാഗ്യകരമാണെന്നും ഘടകക്ഷികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ യുഡിഎഫ് ചര്‍ച്ചചെയ്തിരുന്നുവെങ്കില്‍ യുഡിഎഫിലെ ബന്ധങ്ങള്‍ മെച്ചപ്പെടുമായിരുന്നുവെന്നും ജെഡിയു സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്പറഞ്ഞു.

TAGS :

Next Story