Quantcast

വിതരണം ചെയ്യേണ്ട പാഠപുസ്തകങ്ങളുടെ കണക്ക് സര്‍ക്കാരിന്‍റെ പക്കലില്ല

MediaOne Logo

Damodaran

  • Published:

    24 April 2018 7:01 PM GMT

പാഠപുസ്തകങ്ങളുടെ കണക്കുകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിച്ച് കെബിപിഎസ് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്.

പാഠപുസ്തക വിതരണം അവതാളത്തിലായിരിക്കെ വിതരണം ചെയ്യേണ്ട പുസ്തകത്തിന്‍റെ കണക്ക് സര്‍ക്കാരിന്‍റെ പക്കലില്ല. സ്കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ ശേഖരിച്ച കണക്കുകള്‍ നഷ്ടപ്പെട്ടെതായാണ് വിവരം. കെബിപിഎസിന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയത് കഴിഞ്ഞവര്‍ഷത്തെ കണക്കുകളെന്നും സൂചന. പാഠപുസ്തകങ്ങളുടെ കണക്കുകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിച്ച് കെബിപിഎസ് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്.

ഒരു ലക്ഷത്തി എൺപത്തിയെട്ടായിരത്തി 159 എണ്ണം പുസ്തകങ്ങളുടെ വിതരണം ചെയ്യാനുണ്ടെന്ന് ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ കെബിപിഎസിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം എവിടെയൊക്കെ ഏതൊക്കെ സ്കൂളിലാണ് പുസ്തകങ്ങള്‍ ആവശ്യമുള്ളതെന്ന കൃത്യം കണക്ക് ഇപ്പോഴും വിദ്യാഭ്യാസ വകുപ്പിനില്ല. കണക്കില്‍ പൊരുത്തക്കേടുണ്ടെന്ന് കാണിച്ച് കെബിപിഎസ് ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ക്ക് അയച്ച കത്തിന്റെ പ്രസക്ത ഭാഗമാണിത്.

ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ നൽകിയ കണക്കനുസരിച്ച് പേരാന്പ്ര എഇഒക്ക് കീഴിലുള്ള സ്കൂളിന് ആവശ്യമായ പുസ്തകങ്ങളുടെ ഇന്റന്റ് കൊയിലാണ്ടി എഇഒക്ക് കീഴിലുള്ള മറ്റൊരു സൊസൈറ്റിയിലാണ് കാണിച്ചിരിന്നത്. ഇതുപോലെ പല ജില്ലകളിലെ കണക്കുകളിലും പൊരുത്തക്കേടുണ്ടെന്നും കെബിപിഎസ് അയച്ച കത്തില്‍ പറയുന്നു. സ്കൂളില്‍ നിന്നെടുത്ത കണക്ക് ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാണ് ഇതിന് കാരണമന്നാണ് സൂചന. പേരാന്പ്ര യുഎച്ച് എച്ച് എസ് സ്കൂളിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം കെബിപിഎസിന് നല്‍കിയ കണക്കിലെ തെറ്റാണ് ഈ വര്‍ഷവും ആവര്‍ത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളാണ് ഈ വര്‍ഷവും കെബിപിഎസിന് നല്‍കിയതാണെന്ന സൂചന നല്‍കുന്നതാണ് ഈ സംഭവം. ഇന്നും ഇന്നലെയുമായി എഇഒമാരില്‍ നിന്നും ഡിഇഒമാരില്‍ നിന്നും അധികം വന്ന പുസ്തകങ്ങള്‍ ശേഖരിച്ച് കുറവുള്ളിടത്ത് നേരിട്ട് എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍രെ ശ്രമം. ഓണപ്പരീക്ഷ നാളെ തുടങ്ങാനിരിക്കെ ഇനിയും പുസ്തകം ലഭിക്കാത്ത പതിനായിരക്കണക്കിന് സ്കൂള്‍ കുട്ടികളാണ് സംസ്ഥാനത്തുള്ളത്.

TAGS :

Next Story