Quantcast

കോഴിക്കോട് കോര്‍പറേഷന്റെ ജനവാസ കേന്ദ്രത്തിലെ കുടിവെള്ള പ്ലാന്റിനെതിരെ പ്രതിഷേധം

MediaOne Logo
കോഴിക്കോട് കോര്‍പറേഷന്റെ ജനവാസ കേന്ദ്രത്തിലെ കുടിവെള്ള പ്ലാന്റിനെതിരെ പ്രതിഷേധം
X

കോഴിക്കോട് കോര്‍പറേഷന്റെ ജനവാസ കേന്ദ്രത്തിലെ കുടിവെള്ള പ്ലാന്റിനെതിരെ പ്രതിഷേധം

പൊതുവെ വരള്‍ച്ച രൂക്ഷമായ പ്രദേശത്ത് പദ്ധതി വന്നാല്‍ തങ്ങളുടെ കുടിവെള്ളം മുട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ റസിഡന്‍സ് അസ്സോസിയേഷനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. 

ജനവാസ കേന്ദ്രത്തില്‍ കുടിവെള്ള പ്‌ളാന്റ് സ്ഥാപിക്കാനുള്ള കോഴിക്കോട് കോര്‍പ്പറേഷന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പദ്ധതിയില്‍ നിന്ന് കോര്‍പ്പറേഷന്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഉള്‍പെട്ട തെക്കേപുറം ജനവാസ മേഖലയിലാണ് കോര്‍പ്പറേഷന്റെ കുടിവെള്ള പ്‌ളാന്റ് പദ്ധതി. പ്രദേശത്തെ കിണര്‍ വിപൂലീകരിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. വീടുകളിലും സ്ഥാപനങ്ങളിലും ഇപ്പോള്‍ വലിയ ബോട്ടിലുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം കുടുംബശ്രീ മുഖാന്തിരം വില്‍പ്പന നടത്താനാണ് കോര്‍പ്പറേഷന്‍ തീര്‍ത്ഥം എന്ന പേരില്‍ പദ്ധതി വിഭാവന ചെയ്തത്.

നിലവില്‍ അറുപത് രൂപ ഈടാക്കുന്ന വെള്ളം കുടുംബശ്രീ പ്രവര്‍ത്തകര്‍ മുപ്പത് രൂപക്ക് വിതരണം ചെയ്യുമെന്നാണ് അവകാശ വാദം. എന്നാല്‍ പൊതുവെ വരള്‍ച്ച രൂക്ഷമായ പ്രദേശത്ത് പദ്ധതി വന്നാല്‍ തങ്ങളുടെ കുടിവെള്ളം മുട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ റസിഡന്‍സ് അസ്സോസിയേഷനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

കുടിവെള്ള പദ്ധതിക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കുടിവെള്ള ക്ഷാമത്തെ പോലും വ്യാവസായിക വല്‍ക്കരിക്കുകയാണ് ഇടത് മുന്നണിയുടെ നേതൃത്വത്തിലുള്ള കോഴിക്കോട് കോര്‍പ്പറേഷനെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

TAGS :

Next Story