Quantcast

കോഴിക്കോടിന്റെ ചരിത്രം തേടി പൈതൃക നടത്തം

MediaOne Logo

Subin

  • Published:

    25 April 2018 3:39 PM GMT

കോഴിക്കോടിന്റെ ചരിത്രം തേടി പൈതൃക നടത്തം
X

കോഴിക്കോടിന്റെ ചരിത്രം തേടി പൈതൃക നടത്തം

കോഴിക്കോടിന്റെ പൈതൃകം തേടിയുള്ള യാത്ര നിര്‍ദേശും ഐഐഎമ്മും ചേര്‍ന്നാണ് സംഘടിപ്പിച്ചത്.

കോഴിക്കോട് നഗരത്തിന്റെ ചരിത്ര വഴികള്‍ പുതുതലമുറയെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പൈതൃക നടത്തം സംഘടിപ്പിച്ചു. കോഴിക്കോടിന്റെ പൈതൃകം തേടിയുള്ള യാത്ര നിര്‍ദേശും ഐഐഎമ്മും ചേര്‍ന്നാണ് സംഘടിപ്പിച്ചത്.

വികസനത്തിന്റെ നാള്‍ വഴികളില്‍ നഷ്ടമായി തുടങ്ങിയ കോഴിക്കോടിന്റെ പൈതൃകം തേടിയായിരുന്നു ഈ യാത്ര. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധത്തിന്റെ കേന്ദ്രമായിരുന്ന വലിയങ്ങാടിയിലായിരുന്നു ആദ്യ സന്ദര്‍ശനം. പാണ്ടിക ശാലയിലും സുഗന്ധവ്യഞ്ജന സംസ്‌കരണ കേന്ദ്രങ്ങളിലും സംഘമെത്തി. ചരിത്രം സംരക്ഷിക്കുകയെന്ന ലക്ഷ്യവും ഈ യാത്രക്കുണ്ടായിരുന്നു.

പുഴവക്കത്ത് പള്ളി, ജൈന ക്ഷേത്രം, ബാലകൃഷ്ണ ലാല്‍ജി ക്ഷേത്രം തുടങ്ങിയവയും സംഘം സന്ദര്‍ശിച്ചു. ഐഎംഎം വിദ്യാര്‍ത്ഥികള്‍ക്കു പുറമേ ചരിത്രാന്വേഷികളും സംഘത്തിലുണ്ടായിരുന്നു. നിര്‍ദേശ് പ്രൊജക്റ്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ രമേഷ് ബാബു, ചരിത്രകാരന്‍ ടി ബി സെലുരാജ് എന്നിവരാണ് സംഘത്തെ നയിച്ചത്.

TAGS :

Next Story