Quantcast

കേരളം മലേറിയ ഭീഷണിയില്‍

MediaOne Logo

admin

  • Published:

    26 April 2018 7:14 PM GMT

കേരളം മലേറിയ ഭീഷണിയില്‍
X

കേരളം മലേറിയ ഭീഷണിയില്‍

സംസ്ഥാനം മലേറിയാ ഭീഷണിയിലാണെന്ന് ആരോഗ്യവകുപ്പ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

സംസ്ഥാനം മലേറിയാ ഭീഷണിയിലാണെന്ന് ആരോഗ്യവകുപ്പ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. കോഴിക്കോട് അഞ്ചു പേരില്‍ കണ്ടെത്തിയത് ഫാല്‍സിപ്പാറം മലേറിയയാണെന്ന് ഡിഎംഓ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന യോഗത്തിനു ശേഷമായിരുന്നു ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ മാധ്യമങ്ങളെ കണ്ടത്. സംസ്ഥാനത്ത് വീണ്ടും മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഗൌരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയാണ് ഇതിന് കാരണം. കോഴിക്കോട് മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഡിഎംഓയുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തി. എലത്തൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ബാധിച്ചത് സെറിബ്രല്‍ മലേറിയയല്ലെന്ന് ഡിഎംഓ അറിയിച്ചു. എലത്തൂര്‍ മേഖലയില്‍ നിന്നും 188 പേരുടെ രക്ത സാമ്പിള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനക്കയച്ചിരുന്നു. ഇവര്‍ക്കാര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

TAGS :

Next Story