Quantcast

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന്

MediaOne Logo

admin

  • Published:

    26 April 2018 10:58 PM IST

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന്
X

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന്

തെര‍ഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കെതിരായ വിമര്‍ശം ഉയരാന്‍ സാധ്യതയുണ്ട്.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ യോഗമെന്ന നിലയില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തലുകള്‍ ഉണ്ടാകും. തെര‍ഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കെതിരായ വിമര്‍ശം ഉയരാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്യും.

TAGS :

Next Story