Quantcast

ഇന്നസെന്റിന്റേത് ക്രിമിനല്‍ പ്രസ്താവന, വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് ആനി രാജ

MediaOne Logo

Jaisy

  • Published:

    27 April 2018 5:50 AM IST

ഇന്നസെന്റിന്റേത് ക്രിമിനല്‍ പ്രസ്താവന, വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് ആനി രാജ
X

ഇന്നസെന്റിന്റേത് ക്രിമിനല്‍ പ്രസ്താവന, വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് ആനി രാജ

ആക്രമിക്കപ്പെട്ട നടിയെ മോശമായി പരാമര്‍ശിച്ച ദിലീപിനെ വേദിയിലിരുത്തിയ അമ്മയുടെ നടപടി ന്യായീകരിക്കാനാവില്ല

സിനിമയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച ഇന്നസെന്റിന്റെ പരമാര്‍ശത്തിന് എതിരെ സിപിഐ നേതാവ് ആനി രാജ. സ്ത്രീകള്‍ക്കെതിരെ ഇന്നസെന്റ് നടത്തിയത് ക്രിമിനല്‍ പ്രസ്താവനയാണ്. ഇക്കാര്യത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണം.

അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ മോശമായി പെരുമാറിയ ഇടത് ജനപ്രതിനിധികള്‍ക്കെതിരെ നടപടി വേണമെന്നും ആനിരാജ ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട നടിയെ മോശമായി പരാമര്‍ശിച്ച ദിലീപിനെ വേദിയിലിരുത്തിയ അമ്മയുടെ നടപടി ന്യായീകരിക്കാനാവില്ല . അമ്മ ഭാരബാഹികളുടെ നടപടികളെ ജനപ്രതിനിധികളാണെന്ന പേരില്‍ ന്യായീകരിക്കാനാവില്ലെന്നും ആനി രാജ മീഡിയവണ്‍ വ്യൂപോയിന്റില്‍ പറഞ്ഞു.

TAGS :

Next Story