Quantcast

കേരളത്തിനെതിരെയുള്ള വ്യാജപ്രചരണങ്ങളുടെ തുടക്കം പശ്ചിമ ബംഗാളില്‍ നിന്ന്

MediaOne Logo

Jaisy

  • Published:

    27 April 2018 2:28 PM GMT

കേരളത്തിനെതിരെയുള്ള വ്യാജപ്രചരണങ്ങളുടെ തുടക്കം പശ്ചിമ ബംഗാളില്‍ നിന്ന്
X

കേരളത്തിനെതിരെയുള്ള വ്യാജപ്രചരണങ്ങളുടെ തുടക്കം പശ്ചിമ ബംഗാളില്‍ നിന്ന്

വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ സര്‍ക്കാര്‍ തലത്തിലടക്കം സ്വീകരിച്ച നടപടികള്‍ വിജയം കണ്ടതോടെ ഇതര സംസ്ഥാനക്കാരുടെ മടങ്ങിപ്പോക്ക് നിലയ്ക്കുകയും ചെയ്തു

കേരളത്തിനെതിരെ ഇതര സംസ്ഥാനകാര്‍ക്കിടയിലെ വ്യാജ പ്രചരണങ്ങളുടെ തുടക്കം പശ്ചിമ ബംഗാളില്‍ നിന്നാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു . കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളില്‍ പലര്‍ക്കും സന്ദേശം ആദ്യമെത്തിയത് സ്വന്തം നാട്ടില്‍ നിന്ന് തന്നെയാണെന്നാണ് സന്ദേശങ്ങളുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിലെ കണ്ടെത്തല്‍. വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ സര്‍ക്കാര്‍ തലത്തിലടക്കം സ്വീകരിച്ച നടപടികള്‍ വിജയം കണ്ടതോടെ ഇതര സംസ്ഥാനക്കാരുടെ മടങ്ങിപ്പോക്ക് നിലയ്ക്കുകയും ചെയ്തു. ‌

ഇതര സംസ്ഥാനക്കാരെ കേരളത്തില്‍ തല്ലികൊല്ലുന്നുവെന്നായിരുന്നു ഈ മാസം ആദ്യം ഇവര്‍ക്കിടയില്‍ പ്രചരിച്ച വ്യാജ സന്ദേശം. മറ്റു ചിലയിടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ക്ക് ഒപ്പം ശബ്ദ സന്ദേശമായാണ് വ്യാജ പ്രചരണത്തിന്റെ തുടക്കം. പ്രചരണങ്ങളില്‍ വിശ്വസിച്ച് നിരവധി ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതേ കുറിച്ച് കോഴിക്കോട് സൌത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശത്തിന്റെ ഉറവിടം പശ്ചിബംഗാളില്‍ നിന്നാണെന്ന് കണ്ടെത്തിയത്. കേരളത്തില്‍ സന്ദേശം ആദ്യം ലഭിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്ദേശങ്ങളുടെ ഉറവിടം തിരിച്ചറിഞ്ഞത്. ഈ സാഹചര്യത്തില്‍ പശ്ചിമബംഗാളില്‍ പോയിഅന്വേഷണം നടത്തുന്നതിനെ കുറിച്ച് ആലോചിച്ച് വരികയാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ റസാഖ് പറഞ്ഞു. നിലവില്‍ വ്യാജ പ്രചരണം പൂര്‍ണമായും നിലച്ചതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സര്‍ക്കാരും വ്യാപാര സംഘടനകളും ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ നീക്കങ്ങള്‍ വിജയിച്ചതോടെയാണ് മടങ്ങിപോക്ക് നിലച്ചത്.

മടങ്ങി പോയവരില്‍ തന്നെ പലരുടേയും കുടുംബങ്ങളെ ഫോണില്‍ വിളിച്ച് വ്യാജ പ്രചരണമാണ് നടന്നതെന്ന് ബോധ്യപ്പെടുത്താനും കഴിഞ്ഞു. ഇതോടെ മടങ്ങി പോയവരില്‍ ഭൂരിഭാഗവും ദീപവാലിക്ക് ശേഷം മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. അതുവരെ ഹോട്ടല്‍ മേഖലകളിലടക്കം ചിലയിടങ്ങില്‍ തൊഴിലാളികളുടെ ക്ഷാമം തുടരും.

TAGS :

Next Story