Quantcast

കൊല്ലത്തും കോഴിക്കോടും അപകടങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

MediaOne Logo

admin

  • Published:

    27 April 2018 10:04 AM GMT

കൊല്ലത്തും കോഴിക്കോടും അപകടങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു
X

കൊല്ലത്തും കോഴിക്കോടും അപകടങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട് ചെറുവണ്ണൂരിൽ സ്കൂളിലേക്കുള്ള ഓട്ടോ മറിഞ്ഞ് യു.കെ.ജി വിദ്യാർഥിയായ നുജ നസ്റ (അഞ്ച്) മരിച്ചു.

പ്രവേശനോത്സവത്തിനിടെ കൊല്ലത്തും കോഴിക്കോടും അപകടത്തില്‍പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം മുഖത്തലയില്‍ സ്കൂളിന്‍റെ തൂണ് തകര്‍ന്നാണ് എട്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചത്. കോഴിക്കോട് ചെറുവണ്ണൂരില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു.

ഉച്ചഭക്ഷണത്തിന് ശേഷം കൈ കഴുകാന്‍ പോയപ്പോഴായിരുന്നു കൊല്ലം മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് ഹൈസ്കൂളിലെ വിദ്യാര്‍ഥി നിഷാന്തിന് അപകടം സംഭവിച്ചത്. നിഷാന്തിന്റെ ദേഹത്തേക്ക് സ്കൂള്‍ കെട്ടിടത്തിന്‍റെ തൂണ് തകര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖത്തല ദയാല്‍ ഭവനില്‍ രവീന്ദ്രന്റെയും ബിന്ദുവിന്‍റെയും ഇളയമകനായ നിഷാന്ത് ഈ വര്‍ഷമാണ് സ്കൂളില്‍ ചേര്‍ന്നത്. കോഴിക്കോട് ചെറുവണ്ണൂരില്‍ സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞാണ് യുകെജി വിദ്യാര്‍ഥിനി നുജ നസിയ മരിച്ചത്. ;ചെറുവണ്ണൂര്‍ സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ വിദ്യാര്‍ഥിനി ആണ് നുജ. ഇന്ന് രാവിലെ സ്കൂളിലേക്ക് പോവുന്പോഴായിരുന്നു അപകടം.

TAGS :

Next Story