Quantcast

കണ്ണൂര്‍ രാമന്തളിയില്‍ ഇന്ന് ഹര്‍ത്താല്‍

MediaOne Logo

Jaisy

  • Published:

    28 April 2018 7:07 AM IST

കണ്ണൂര്‍ രാമന്തളിയില്‍ ഇന്ന് ഹര്‍ത്താല്‍
X

കണ്ണൂര്‍ രാമന്തളിയില്‍ ഇന്ന് ഹര്‍ത്താല്‍

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍

കണ്ണൂര്‍ രാമന്തളിയില്‍ നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരെ സമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ച് സമരസമിതി ഇന്ന് പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മാലിന്യ പ്ലാന്റില്‍ നിന്നുളള മലിന ജലം പ്രദേശത്തെ കിണറുകളില്‍ പടരുന്നതിനാല്‍ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നടത്തുന്ന സമരം 50 ദിവസം പിന്നിടുകയാണ്. ഇന്നലെ നാവിക അക്കാദമിയിലേക്കുളള റോഡ് ഉപരോധിച്ച സ്ത്രീകളടക്കമുളള എഴുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.സമരത്തിന് നേതൃത്വം നല്കിയ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ പ്രതിക്ഷേധിച്ചാണ് ഹര്‍ത്താല്‍.

TAGS :

Next Story