Quantcast

ഗ്രാമീണ കുടിവെള്ള പദ്ധതി: കേരളത്തിനുള്ള തുക കേന്ദ്രസര്‍ക്കാര്‍ കുത്തനെ വെട്ടിക്കുറച്ചു

MediaOne Logo

admin

  • Published:

    28 April 2018 10:54 PM GMT

ഗ്രാമീണ കുടിവെള്ള പദ്ധതി: കേരളത്തിനുള്ള തുക കേന്ദ്രസര്‍ക്കാര്‍ കുത്തനെ വെട്ടിക്കുറച്ചു
X

ഗ്രാമീണ കുടിവെള്ള പദ്ധതി: കേരളത്തിനുള്ള തുക കേന്ദ്രസര്‍ക്കാര്‍ കുത്തനെ വെട്ടിക്കുറച്ചു

ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന തുക വന്‍തോതില്‍ വെട്ടിക്കുറച്ചു.

ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന തുക വന്‍തോതില്‍ വെട്ടിക്കുറച്ചു. 2010-11 വര്‍ഷത്തില്‍ 136 കോടി രൂപ നല്‍കിയിരുന്ന സ്ഥാനത്ത് ഇത്തവണ 45 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച തുകയുടെ 74 ശതമാനവും കേരളം വിനിയോഗിച്ചില്ലെന്ന കാരണം പറഞ്ഞാണ് കേന്ദ്രം തുക വന്‍തോതില്‍ വെട്ടിക്കുറച്ചത്. എന്നാല്‍ കേന്ദ്രം അനുവദിച്ച തുക മുഴുവനായി ചിലവഴിച്ചിട്ടുണ്ടെന്നാണ് സംസ്ഥാനത്തിന്റെ വാദം. 2010-11-ല്‍ 136 കോടി രൂപയാണ് ഗ്രാമീണ കുടിവെള്ള പദ്ധതിക്കായി കേന്ദ്രം അനുവദിച്ചിരുന്നത്. 2011-12 ല്‍ 125 കോടിയും 2012-13-ല്‍ 245 കോടിയും അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ 2015-16-ല്‍ വെറും 45 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിരുന്ന സാമ്പത്തിക വിഹിതവും കുറച്ചിട്ടുണ്ട്. ഇത് മൂലം 254 കോടിയുടെ ബില്ലുകള്‍ക്ക് പണം നല്‍കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രം കൂടുതല്‍ ഫണ്ട് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

TAGS :

Next Story