Quantcast

കുരീപ്പുഴയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഏകാംഗ നാടകം

MediaOne Logo

Sithara

  • Published:

    28 April 2018 7:04 PM GMT

കുരീപ്പുഴയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഏകാംഗ നാടകം
X

കുരീപ്പുഴയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഏകാംഗ നാടകം

സംവിധായകന്‍ മനോജ് കാനയാണ് ഏകാംഗ തെരുവുനാടകം നടത്തി കുരീപ്പുഴയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുള്ള ആര്‍എസ്എസ് ആക്രമണത്തിനെതിരെ വേറിട്ട പ്രതിഷേധം. സംവിധായകന്‍ മനോജ് കാനയാണ് ഏകാംഗ തെരുവുനാടകം നടത്തി കുരീപ്പുഴയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. വയനാട് കല്‍പറ്റയിലായിരുന്നു തെരുവുനാടകം.

ഇന്ത്യയൊട്ടുക്കും ജോലിതേടിയലയുന്ന കഥാപാത്രത്തെയാണ് മനോജ് കാന അവതരിപ്പിച്ചത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കലാപങ്ങളും കൊലപാതകങ്ങളും കണ്ട് സ്വസ്ഥത തേടി കേരളത്തിലേക്ക് തിരിക്കുന്നു. പക്ഷേ ഇവിടെയും അസഹിഷ്ണുതയുടെ കാഴ്ചയാണ് അയാള്‍ കാണുന്നത്. എല്ലാവരും ഒരുമിച്ച് നിന്ന് പാടിയും പറഞ്ഞും വരച്ചും മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാനാവൂ എന്നാണ് നാടകം പറഞ്ഞവസാനിപ്പിക്കുന്നത്.

TAGS :

Next Story