Quantcast

എംകെ ദാമോദരനെതിരെ എതിർപ്പുമായി സിപിഐ

MediaOne Logo

Subin

  • Published:

    28 April 2018 9:15 PM GMT

എംകെ ദാമോദരനെതിരെ എതിർപ്പുമായി സിപിഐ
X

എംകെ ദാമോദരനെതിരെ എതിർപ്പുമായി സിപിഐ

സർക്കാറിനെതിരായ കേസുകളിൽ ദാമോദരൻ ഹാജരാകരുതെന്ന് സിപിഐ ആവശ്യപ്പെടും. നാളെ നടക്കുന്ന എൽഡിഎഫ് യോഗത്തിൽ പാർട്ടി ഇക്കാര്യം ഉന്നയിക്കും.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരൻറ നിലപാടിൽ എതിർപ്പുമായി സിപിഐ. സർക്കാറിനെതിരായ കേസുകളിൽ ദാമോദരൻ ഹാജരാകരുതെന്ന് സിപിഐ ആവശ്യപ്പെടും. നാളെ നടക്കുന്ന എൽഡിഎഫ് യോഗത്തിൽ പാർട്ടി ഇക്കാര്യം ഉന്നയിക്കും.

സാൻറിയാഗോ മാർട്ടിനും ക്വാറിമാഫിയക്കും വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരൻ കോടതിയിൽ ഹാജരായതിനെ സിപിഎം നേതൃത്വം പരസ്യമായി ന്യായീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എൽഡിഎഫിനുളളിൽ കടുത്ത ഭിന്നതയുണ്ടെന്നാണ് സൂചന. സിപിഐ നേതൃത്വം ദാമോദരൻറ നിലപാടിനെതിരെ എതിർപ്പുയർത്താനൊരുങ്ങുകയാണ്. സർക്കാറിന്‍റെ പ്രതിഛായക്ക് വിവാദം കോട്ടമേൽപ്പിച്ചുവെന്നാണ് സിപിഐക്കുളളിലെ പൊതുവികാരം. പാർട്ടിയുടെ വിയോജിപ്പ് നാളെ ചേരുന്ന എൽഡിഎഫ് യോഗത്തിൽ സിപിഐ ഉന്നയിക്കും.

തർക്ക വിഷയങ്ങളിൽ പരസ്യ പ്രസ്താവന പാടില്ലെന്ന് നേരത്തെ സിപിഎ- സിപിഎം നേതൃത്വങ്ങൾ ധാരണയിലെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നണിയോഗത്തിൽ നിലപാടറിയിക്കാൻ സിപിഐ തീരുമാനിച്ചത്. എംകെ ദാമോദരൻറ നടപടിക്കെതിരെ സിപിഐയുടെ വിദ്യാർത്ഥി വിഭാഗമായ എഐഎസ്എഫ് ഇതിനകം തന്നെ വിമർശമുന്നയിച്ചിട്ടുണ്ട്. സർക്കാറിനെതിരായ കേസുകളിൽ ദാമോദരൻ ഹാജരാകുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് തൃശൂർ ജില്ലാ സമ്മേളനത്തിൽ സംഘടന നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. ബാർകോഴ കേസിലെ സർക്കാർ നിലപാടിനെതിരെയും മുന്നണിയിലെ ഘടകകക്ഷികൾ എതിർപ്പുയർത്തുമെന്നാണ് സൂചന.

TAGS :

Next Story