Quantcast

മുന്നൂറു കോടി രൂപയോളം കുടിശിക: വാട്ടര്‍ അതോറിറ്റി കരാറുകാര്‍ പണി നിര്‍ത്തുന്നു

MediaOne Logo

Khasida

  • Published:

    29 April 2018 3:36 PM IST

മുന്നൂറു കോടി രൂപയോളം കുടിശിക: വാട്ടര്‍ അതോറിറ്റി കരാറുകാര്‍ പണി നിര്‍ത്തുന്നു
X

മുന്നൂറു കോടി രൂപയോളം കുടിശിക: വാട്ടര്‍ അതോറിറ്റി കരാറുകാര്‍ പണി നിര്‍ത്തുന്നു

സംസ്ഥാനത്തെ കുടിവെള്ള വിതരണം താറുമാറാകുമെന്ന് ആശങ്ക

ഒരു വര്‍ഷത്തിലേറെയായുള്ള കുടിശിക തുക കിട്ടാത്തതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ അനിശ്ചിതകാലത്തേക്ക് അറ്റകുറ്റ പണികള്‍ നിര്‍ത്തി വെച്ച് സമരത്തിനൊരുങ്ങുന്നു. മുന്നൂറു കോടി രൂപയോളം കുടിശിക വന്നതോടെയാണ് സമരത്തിലിറങ്ങാന്‍ കരാറുകാര്‍ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തെ കുടിവെള്ള വിതരണം താറുമാറാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

പതിമൂന്നു മാസത്തെ കുടിശികയിനത്തില്‍ മുന്നൂറു കോടി രൂപയോളമാണ് വാട്ടര്‍ അതോറിറ്റി, കരാറുകാര്‍ക്ക് നല്‍കാനുള്ളത്. അറ്റകുറ്റപ്പണികളുടെ കുടിശിക മാത്രം നൂറു കോടി രൂപ വരും. ജിഎസ്‍ടി നിലവില്‍ വന്നതോടെ കരാറുകാര്‍ക്ക് ചെലവ് വര്‍ധിച്ചു. ഇതിനു പിന്നാലെ പൂര്‍ത്തിയാക്കിയ പണിയുടെ പണം കൂടി ലഭിക്കാതായത് വലിയ പ്രതിസന്ധിയാണ് കരാറുകാര്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അടുത്ത മാസം മുതല്‍ പണി നിര്‍ത്തി വെക്കാന്‍ കരാറുകാര്‍ തീരുമാനിച്ചത്.

കരാറുകാര്‍ സമരത്തിലേക്ക് നീങ്ങിയാല്‍ സംസ്ഥാനത്തെ കുടിവെള്ള വിതരണത്തേയും അത് സാരമായി ബാധിക്കും.സാമ്പത്തിക പ്രതിസന്ധി മൂലം പണം വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്. നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നുമെടുത്താണ് ഇപ്പോള്‍ കരാറുകാരുടെ പണം നല്‍കുന്നത്. പണം ലഭ്യമാകുന്ന മുറക്ക് കുടിശിക കൊടുത്തു തീര്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

TAGS :

Next Story