Quantcast

ഏക സിവില്‍ കോഡ്: സംഘ്പരിവാര്‍ രാഷ്ട്രം നിര്‍മിക്കാനുള്ള ആര്‍എസ്എസ് അജണ്ടയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

MediaOne Logo

Sithara

  • Published:

    30 April 2018 10:15 PM GMT

ഏക സിവില്‍ കോഡ്: സംഘ്പരിവാര്‍ രാഷ്ട്രം നിര്‍മിക്കാനുള്ള ആര്‍എസ്എസ് അജണ്ടയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

ഏക സിവില്‍ കോഡ്: സംഘ്പരിവാര്‍ രാഷ്ട്രം നിര്‍മിക്കാനുള്ള ആര്‍എസ്എസ് അജണ്ടയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമം രാജ്യത്തെ കൂടുതല്‍ അസ്വസ്ഥമാക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ഏക സിവില്‍ കോഡിന്റെ സാധ്യത സംബന്ധിച്ച് നിയമ കമ്മിഷന് നിര്‍ദേശം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സാംസ്കാരിക ഏകതയിലൂടെ സംഘ്പരിവാര്‍ രാഷ്ട്രം നിര്‍മിക്കാനുള്ള ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരം പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ആര്‍എസ്എസ് പതിവുരീതി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ആവര്‍ത്തിക്കുകയാണ്. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമം രാജ്യത്തെ കൂടുതല്‍ അസ്വസ്ഥമാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

TAGS :

Next Story