Quantcast

മലബാർ മെഡിക്കൽ കോളജിലെ 10 വിദ്യാർഥികളുടെ പ്രവേശനം സുപ്രീം കോടതി ശരിവെച്ചു

MediaOne Logo

Khasida

  • Published:

    1 May 2018 10:56 PM GMT

മലബാർ മെഡിക്കൽ കോളജിലെ 10 വിദ്യാർഥികളുടെ പ്രവേശനം  സുപ്രീം കോടതി ശരിവെച്ചു
X

മലബാർ മെഡിക്കൽ കോളജിലെ 10 വിദ്യാർഥികളുടെ പ്രവേശനം സുപ്രീം കോടതി ശരിവെച്ചു

പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീംകോടതി അംഗീകരിച്ചു. പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് റദ്ദാക്കിയത്. വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിച്ചാണ്​ സുപ്രീംകോടതി ഉത്തരവ്.

2016-17 അധ്യയനവർഷത്തില്‍ പ്രവേശനം നേടിയ 10 വിദ്യാര്‍ത്ഥികള്‍ ഓൺലൈൻ അപേക്ഷ പോലും സമർപ്പിക്കാതെയാണ് പ്രവേശനം സംഘടിപ്പിച്ചതെന്നായിരുന്നു മേൽനോട്ടസമിതിയുടെ വാദം. എന്‍ആര്‍ഐ ക്വാട്ടയില്‍ 6 വിദ്യാര്‍ത്ഥികളും മാനേജ്‍മെന്റ് ക്വാട്ടയില്‍ 4 വിദ്യാര്‍ത്ഥികളുമാണ് പ്രവേശനം നേടിയിരുന്നത്. ഇതിനെ സംസ്ഥാന സർക്കാരും കോടതിയിൽ അനുകൂലിച്ചിരുന്നു.

എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രവേശനം റദ്ദാക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. സ്പോട്ട് അഡ്മിഷൻ ആയിരുന്നതിനാൽ ഓൺലൈൻ അപേക്ഷ നൽകേണ്ടതില്ല എന്ന വാദമാണ് വിദ്യാർഥികൾ ഉന്നയിച്ചത്.

TAGS :

Next Story