Quantcast

ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരത്തിലേക്ക്

MediaOne Logo

Jaisy

  • Published:

    2 May 2018 4:26 AM GMT

ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരത്തിലേക്ക്
X

ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരത്തിലേക്ക്

ആഗസ്റ്റ് 30 ന് ചെറുതോണിയിൽ ഏകദിന ഉപവാസ സമരം നടത്താന്‍ കഴിഞ്ഞ ദിവസം കൂടിയ സമതി ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി

കസ്തുരി രംഗൻ, പട്ടയ പ്രശനങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരത്തിന് ഒരുങ്ങുന്നു. ആഗസ്റ്റ് 30 ന് ചെറുതോണിയിൽ ഏകദിന ഉപവാസ സമരം നടത്താന്‍ കഴിഞ്ഞ ദിവസം കൂടിയ സമതി ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി.

ജില്ലയിലെ ഭൂപ്രശനങ്ങൾ പരിഹരിക്കുക, കട്ടപ്പന വില്ലേജിലെ നിർത്തിവച്ച പട്ടയ വിതരണം പുനരാരംഭിക്കുക, കസ്തുരിരംഗൻ പ്രശ്നം ശാശ്വതമായി പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പട്ടയ മടക്കം ഭൂ സംബന്ധമായ പ്രശനങ്ങൾ പരിഹാരമുണ്ടാകാതെ നീണ്ടുപോകുകയാണ്. പ്രശ്ന പരിഹാരം നീണ്ടുപോകുന്ന സാഹചര്യത്തിൽ സമരമല്ലാതെ മാർഗ്ഗമില്ല. കസ്തുരി രംഗൻ പ്രശ്നത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉടൻ തീരുമാനമെടുക്കണം. ജനവാസ കേന്ദ്രങ്ങൾ ഈ.എസ്‌.എ ആക്കാൻ ഒരിക്കലും അനുവദിക്കില്ല. കുടിയൊഴിപ്പിക്കാനുള്ള ശ്രമമുണ്ടായാൽ ചെറുത്തു തോൽപ്പിക്കും.

പുതിയ സർക്കാർ അധികാരത്തിലെത്തി എങ്കിലും പട്ടയ പ്രശ്നം പരിഹരിക്കാൻ കാര്യമായ ശ്രമം നടക്കുന്നില്ല. പുതിയ സർക്കാരിനെ പ്രതീക്ഷയോടെ യാണ് കാണുന്നത്. പ്രശന പരിഹാരം വൈകുന്ന സഹചര്യത്തിൽ അവകാശങ്ങൾ പിടിച്ചു വാങ്ങാനാണ് ഈ സമരമെന്ന് യോഗത്തിൽ അധ്യഷത വഹിച്ച സമിതി ജനറൽ കൺവീനർ ഫാദർ സെബാസ്റ്യൻ കൊച്ചുപുരക്കൽ പറഞ്ഞു. സമിതി പൊതു യോഗം അഡ്വക്കേറ്റ് ജോയ്‌സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു.

TAGS :

Next Story