Quantcast

ജിഎസ്ടി: ആശങ്കകള്‍ അനാവശ്യമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി

MediaOne Logo

Muhsina

  • Published:

    2 May 2018 9:18 AM GMT

ജിഎസ്ടി: ആശങ്കകള്‍ അനാവശ്യമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി
X

ജിഎസ്ടി: ആശങ്കകള്‍ അനാവശ്യമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി

ജിഎസ്ടി സംബന്ധിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ അനാവശ്യമാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍. പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള ചാര്‍ട്ടേഡ് അക്കൌണ്ടുമാരുടെയും മറ്റും വൈമുഖ്യമാണ് ആശങ്കക്ക് പിന്നില്‍. പുതിയ സംവിധാനം ..

ജിഎസ്ടി സംബന്ധിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ അനാവശ്യമാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍. പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള ചാര്‍ട്ടേഡ് അക്കൌണ്ടുമാരുടെയും മറ്റും വൈമുഖ്യമാണ് ആശങ്കക്ക് പിന്നില്‍. പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ ഉണ്ടായേക്കാവുന്ന പിഴവുകള്‍ക്ക് ശിക്ഷ ലഭിക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും മന്ത്രി ഉറപ്പു നല്‍കി.

പാലക്കാട് വാണിജ്യലോകവുമായുള്ള ആശയവിനിമയത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന്റെ ചരിത്രത്തിലുണ്ടാകുന്ന ഏറ്റവും വിപ്ലവകരമായ മാറ്റമാണ് ഇന്ത്യയെ ഒരൊറ്റ വിപണിയാക്കി മാറ്റുന്ന ജിഎസ്ടി. ഇത് സംബന്ധിച്ച് നിലനില്‍ക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നികുതി സമ്പ്രദായത്തില്‍ നിലവില്‍ അന്തര്‍സംസ്ഥാന വ്യാപാരത്തില്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നുള്ളൂ. അത്തരം പ്രശ്നങ്ങളില്‍ ഏത് സംസ്ഥാനത്തിന്‍റെയും എക്സൈസ് കമ്മീഷണര്‍മാരെ സമീപിക്കാം.

പുതിയ സംവിധാനത്തിലേക്ക് മാറുന്ന ചാര്‍ട്ടേഡ് അക്കൌണ്ടന്‍റുമാരാണ് അവരുടെ കക്ഷികള്‍ക്കിടയില്‍ അനാവശ്യ ആശങ്കകളുണ്ടാക്കുന്നത്. പുതിയ സംവിധാനത്തിലേക്ക് മുന്‍കൂട്ടി മാറാനുള്ള ശ്രമം അവരില്‍ നിന്നുണ്ടാകുന്നില്ല. പുതിയ സമ്പ്രദായത്തില്‍ പിഴവുകള്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കാന്‍ ആറുമാസം കാലാവധി അനുവദിക്കുന്ന കാര്യം ജിഎസ്ടി കൌണ്‍സിലില്‍ ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞു.

TAGS :

Next Story