Quantcast

കണ്ണൂരില്‍ 74 കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍ ‍

MediaOne Logo

Sithara

  • Published:

    3 May 2018 10:55 PM GMT

കണ്ണൂരില്‍ 74 കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍ ‍
X

കണ്ണൂരില്‍ 74 കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍ ‍

നാല് പതിറ്റാണ്ടിലേറെയായി കൃഷി ചെയ്ത് ജീവിക്കുന്ന മണ്ണില്‍ നിന്നും കുടിയിറക്കപ്പെടുമെന്ന ഭീതിയിലാണ് കണ്ണൂര്‍ ജോസ്ഗിരിയിലെ 74 കുടുംബങ്ങള്‍

നാല് പതിറ്റാണ്ടിലേറെയായി കൃഷി ചെയ്ത് ജീവിക്കുന്ന മണ്ണില്‍ നിന്നും കുടിയിറക്കപ്പെടുമെന്ന ഭീതിയിലാണ് കണ്ണൂര്‍ ജോസ്ഗിരിയിലെ 74 കുടുംബങ്ങള്‍. ഭൂമിക്ക് മേല്‍ അവകാശവാദമുന്നയിച്ച് രംഗത്തെത്തിയ ചിലര്‍ കോടതിയെ സമീപിച്ചതോടെയാണ് ഇവര്‍ക്ക് എല്ലാം ഉപേക്ഷിച്ച് കുടിയിറങ്ങേണ്ടി വരുന്നത്.

48 വര്‍ഷമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ നിന്നും കുടിയിറങ്ങണമെന്ന ആവശ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ഈ മനുഷ്യര്‍. പണം നല്‍കി വാങ്ങിയ ഭൂമിയിലെ കൃഷിയും വീടും ഉപേക്ഷിച്ച് പടിയിറങ്ങേണ്ടി വന്നാല്‍ ഇനി എങ്ങോട്ട് എന്ന ചോദ്യം മാത്രമാണ് ഇവര്‍ക്ക് മുന്നില്‍ ബാക്കിയുളളത്.

1970ലാണ് തളിപ്പറമ്പ് താലൂക്കിലെ ചെറുപുഴ പഞ്ചായത്ത് ജോസ്ഗിരിയിലെ 110 ഏക്കര്‍ഭൂമി 73 കുടുംബങ്ങള്‍ വില കൊടുത്ത് വാങ്ങുന്നത്. തൊടുപുഴ സ്വദേശിനിയുടെ കാര്യസ്ഥനില്‍ നിന്നാണ് ഇവര്‍ ഭൂമി വാങ്ങിയത്. സ്ഥലം ചെമ്മീന്‍കൃഷിക്കായി കെഎഫ്സിയില്‍ ഈട് വെച്ചിരിക്കുകയാണെന്നും ലോണ്‍ അടച്ച് തീര്‍ത്ത ശേഷം സ്ഥലം രജിസ്ട്രര്‍ ചെയ്ത് തരാമെന്നുമായിരുന്നു വാക്ക്. എന്നാല്‍ ഇടപാട് കഴിഞ്ഞ ശേഷം കാര്യസ്ഥന്‍ മുങ്ങി. നാല് പതിറ്റാണ്ടോളം പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നു പോയി.

എന്നാല്‍ ഉടമയുടെ പിന്മുറക്കാര്‍ കഴിഞ്ഞ വര്‍ഷം കോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോകുന്നതായി ഇവര്‍ക്ക് മനസിലായത്. കോടതി ഉത്തരവ് തങ്ങള്‍ക്ക് അനുകൂലമാണന്നും സെപ്തംബര്‍ 15നകം ഭൂമിയില്‍ നിന്നും കുടിയിറങ്ങണമെന്നുമാണ് സ്ഥലമുടമയുടെ ആവശ്യം. നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ലാന്‍ഡ് ബോര്‍ഡിനും പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ മനുഷ്യര്‍.

TAGS :

Next Story