ഇടുക്കിയില്‍ എന്‍.സി.സി ബറ്റാലിയന്‍ ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും

ഇടുക്കിയില്‍ എന്‍.സി.സി ബറ്റാലിയന്‍ ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും
3520 കുട്ടികള്‍ക്ക് പരിശീലനം നല്‍കും
ഇടുക്കിയിലെ നെടുങ്കണ്ടത്ത് അനുവദിച്ച 33ാം കേരള എന്‍.സി.സി ബറ്റാലിയന്‍ ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. രാജ്യത്താകെ നാല് ബറ്റാലിയനുകള്‍ അനുവദിച്ചതില്‍ കേരളത്തിന് ലഭിച്ച ഒരെണ്ണമാണ് നെടുങ്കണ്ടത്ത് തുടങ്ങുന്നത്.
ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജ്ജ്, എന്‍.സി.സി കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ടി.കെ സുനില്‍കുമാര്‍, ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ എന്നിവരുടെ കൂടിക്കാഴ്ചയിലാണ് ബറ്റാലിയന്റെ പ്രവര്‍ത്തനം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാന്‍ തീരുമാനിച്ചത്. കോട്ടയം ഗ്രൂപ്പ് കമാന്‍ഡന്റിന്റെ കീഴിലുള്ള എട്ടാമത്തെ യൂണിറ്റാണിത്. നെടുംങ്കണ്ടം ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസറായി പി എം ബൃന്ദാവന്‍ലാലിനെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നിയമിച്ചിട്ടുണ്ട്. ആഗസ്റ്റ് 1 ന് കമാന്‍ഡിംഗ് ഓഫീസര്‍ ചുമതലയേല്‍ക്കും.
3520 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ഇതില്‍ 1120 വിദ്യാര്‍ത്ഥികള്‍ സീനിയര്‍ ഡിവിഷനിലും 2400 പേര്‍ ജൂനിയര്‍ ഡിവിഷനിലുമായിരിക്കും. കമ്പ്യൂട്ടര്‍ ഉള്‍പ്പടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ എം പി ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് വാങ്ങും.
ഒരു കമാന്‍ഡിംഗ് ഓഫീസര്‍, 8 ജൂനിയര്‍ കമാന്‍ഡിംഗ് ഓഫീസര്‍മാര്‍, 18 നോണ്‍ കേഡര്‍ ഓഫീസേഴ്‌സ്, 20 സിവിലിയന്‍ ജീവനക്കാര്‍ എന്നിവരടങ്ങുന്നതാണ് നെടുംങ്കണ്ടം ബറ്റാലിയന്‍ ഓഫീസ്. പൈനാവില്‍ അഞ്ചേക്കര്‍ സ്ഥലത്ത് പ്രത്യേക ഷൂട്ടിംഗ് പരിശീലന മൈതാനവും ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും.
Adjust Story Font
16

