Quantcast

ബോര്‍ഡ്‌ - കോര്‍പ്പറേഷന്‍ വിഭജനം: എല്‍ഡിഎഫില്‍ ധാരണയായില്ല

MediaOne Logo

Alwyn K Jose

  • Published:

    4 May 2018 7:57 PM GMT

ബോര്‍ഡ്‌ - കോര്‍പ്പറേഷന്‍ വിഭജനം: എല്‍ഡിഎഫില്‍ ധാരണയായില്ല
X

ബോര്‍ഡ്‌ - കോര്‍പ്പറേഷന്‍ വിഭജനം: എല്‍ഡിഎഫില്‍ ധാരണയായില്ല

ഉഭയകക്ഷിയിലൂടെ വിഭജനം പൂര്‍ത്തിയാക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.

ബോര്‍ഡ്‌ - കോര്‍പ്പറേഷന്‍ വിഭജനം സംബന്ധിച്ച് എല്‍ഡിഎഫില്‍ ധാരണയായില്ല. ഉഭയകക്ഷിയിലൂടെ വിഭജനം പൂര്‍ത്തിയാക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സിപിഎമ്മും സിപിഐയും ഇക്കാര്യത്തില്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. മുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട സ്ഥാനങ്ങള്‍ സംബന്ധിച്ചാണ് ഉഭയകക്ഷി ചര്‍ച്ച നടക്കുക. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ല. നിയമോപദേഷ്ടാവ് പദവി ഏറ്റെടുക്കില്ലെന്ന് എംകെ ദാമോദരന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാതിരുന്നതെന്നാണ് സൂചന.

TAGS :

Next Story