Quantcast

ക്ഷേമ പദ്ധതികള്‍ തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍

MediaOne Logo

Subin

  • Published:

    4 May 2018 5:51 PM GMT

ക്ഷേമ പദ്ധതികള്‍ തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍
X

ക്ഷേമ പദ്ധതികള്‍ തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം കയര്‍ തൊഴിലാളികളില്‍ നിന്ന് നേരിട്ട് തെളിവെടുത്ത ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ ഇങ്ങനെ പ്രതികരിച്ചത്. ഇടനിലക്കാര്‍ അനധികൃതമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ഉറപ്പുവരുത്തുമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

കയര്‍ വകുപ്പില്‍ നിന്നുൾപ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട ക്ഷേമ പദ്ധതികള്‍ തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു. തിരുവനന്തപുരം കയര്‍ തൊഴിലാളികളില്‍ നിന്ന് നേരിട്ട് തെളിവെടുത്ത ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ ഇങ്ങനെ പ്രതികരിച്ചത്. ഇടനിലക്കാര്‍ അനധികൃതമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ഉറപ്പുവരുത്തുമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ജില്ലയിലെ പെരുങ്കുഴി, ആനത്തലവട്ടം എന്നിവിടങ്ങളിലെ കയര്‍ സൊസൈറ്റികളില്‍ ഇന്ന് രാവിലെയാണ് വിജിലന്‍സ് ഡയറക്ടര്‍ റെയ്ഡ് നടത്തിയത്. കയര്‍ വകുപ്പിന് കീഴിലെ കയര്‍ഫെഡ‍് കയര്‍ കോര്‍പ്പറേഷന്‍ എന്നിവ വഴിയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും തൊഴിലാളികള്‍ക്ക് പലതരം ക്ഷേമപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇവ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതില്‍ വല്ല വീഴ്ചയും ഉണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്ഡ് നടത്തി തൊഴിലാളികളില്‍ നിന്ന് നേരിട്ട് തെളിവെടുത്തത്. എന്നാല്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വേണ്ട വിധം അവര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story