Quantcast

യുഡിഎഫ് വിടുമെന്ന പ്രചരണങ്ങള്‍ക്കിടെ യുവജനതാദ‍ള്‍ പരിപാടിയുടെ ഉദ്ഘാടകനായി സി.പി.എം നേതാവ്

MediaOne Logo

Ubaid

  • Published:

    4 May 2018 7:12 AM GMT

വര്‍ഗ്ഗീയതക്കും കോര്‍പ്പറേറ്റ് വത്കരണത്തിനുമെതിരെ യുവതയുടെ അഗ്നിജ്വലന ഭേരി എന്ന യുവജനതാദളിന്റെ ക്വിറ്റ് ഇന്ത്യാദിനാചരണ പരിപാടിയുടെ ഉദ്ഘാടകനായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണ്‍ എത്തിയത്.

വീരേന്ദ്രകുമാറിന്റെ ജനതാൾ യു വിഭാഗവും യുഡിഎഫ് വിടുമെന്ന പ്രചരണങ്ങള്‍ക്കിടെ തൃശ്ശൂരിൽ യുവജനതാദളിന്റെ പരിപാടിയുടെ ഉദ്ഘാടകനായെത്തിയത് സി.പി.എം നേതാവ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണാണ് യുവജനതാദളിന്റെ ക്വിറ്റ് ഇന്ത്യാ ദിനാചരണ പരിപാടിയുടെ ഉദ്ഘാടകനായത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പുനസമാഗമം സംതൃപ്തി തരുന്നുണ്ടന്ന് ബേബിജോൺ പറഞ്ഞു.

വര്‍ഗ്ഗീയതക്കും കോര്‍പ്പറേറ്റ് വത്കരണത്തിനുമെതിരെ യുവതയുടെ അഗ്നിജ്വലന ഭേരി എന്ന യുവജനതാദളിന്റെ ക്വിറ്റ് ഇന്ത്യാദിനാചരണ പരിപാടിയുടെ ഉദ്ഘാടകനായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണ്‍ എത്തിയത്.

TAGS :

Next Story