Quantcast

ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ എങ്ങുമെത്തിയില്ല

MediaOne Logo

Subin

  • Published:

    4 May 2018 10:48 AM GMT

ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ എങ്ങുമെത്തിയില്ല
X

ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ എങ്ങുമെത്തിയില്ല

വീട് നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയിലൂടെ ഫണ്ട് അനുവദിച്ചിട്ടും കരാറുകാരുടെ പിടിപ്പുകേടുമൂലം പല വീടുകളുടെയും നിര്‍മാണം പാതിവഴിയില്‍ നിലച്ചു.

വയനാട്ടില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രഖ്യാപിച്ച പദ്ധതികള്‍ എങ്ങുമെത്തിയില്ല. വീട് നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയിലൂടെ ഫണ്ട് അനുവദിച്ചിട്ടും കരാറുകാരുടെ പിടിപ്പുകേടുമൂലം പല വീടുകളുടെയും നിര്‍മാണം പാതിവഴിയില്‍ നിലച്ചു. കരാറുകാരെയും അധികൃതരെയും ഇവര്‍ നിരവധി തവണ സമീപിച്ചിട്ടും ഫലമുണ്ടായില്ല.

കുഴിവയല്‍ പാടിയോട്ട് കുന്ന് കോളനിയില്‍ ആകെയുള്ളത് പണിയ വിഭാഗത്തിലെ പന്ത്രണ്ട് കുടുംബങ്ങള്‍ ഒരു കുടുംബത്തില്‍ തന്നെ നാലും അഞ്ചും പേര്‍. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് വീട് നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. കരാറുകാര്‍ ഏറ്റെടുത്തതോടെ നിര്‍മാണം അവതാളത്തിലായി. രണ്ട് വീടുകള്‍ മാത്രം പകുതിയിലെത്തി. ബാക്കിയുള്ളവ തറയില്‍ ഒതുങ്ങി. തറക്കു മുകളില്‍ എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുണ്ടാക്കിയ താല്കാലിക വീടുകള്‍.

2014ലാണ് കോളനിയിലെ കുടുംബങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ നിര്‍മല്‍ ഭാരത് അഭിയാന്‍ പദ്ധതിയിലൂടെ നാല് മുറിയുള്ള ശൗചാലയം നിര്‍മിച്ചത്. അതിന്റെ അവസ്ഥയും പരിതാപകരം. അഞ്ച് മുതല്‍ പതിനഞ്ച് വയസുവരെയുള്ള കുട്ടികള്‍ കോളനിയിലുണ്ടെങ്കിലും ആരും സ്‌കൂളിലേക്കില്ല. പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഗോത്രസാരഥി പദ്ധതിയും ഫലം കണ്ടില്ല.

TAGS :

Next Story