Quantcast

കാലിക്കറ്റിലെ വിദൂര പഠനത്തിന് യുജിസി അംഗീകാരമായില്ല

MediaOne Logo

Alwyn K Jose

  • Published:

    4 May 2018 10:09 AM GMT

കാലിക്കറ്റിലെ വിദൂര പഠനത്തിന് യുജിസി അംഗീകാരമായില്ല
X

കാലിക്കറ്റിലെ വിദൂര പഠനത്തിന് യുജിസി അംഗീകാരമായില്ല

വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള അംഗീകാരം യുജിസി എടുത്തുകളഞ്ഞിട്ട് ഒരു വര്‍ഷമായെങ്കിലും അംഗീകാരം പുനസ്ഥാപിക്കാത്തതാണ് കാരണം.

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദൂര പഠനം ഇത്തവണയും അനിശ്ചിതത്വത്തില്‍. വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള അംഗീകാരം യുജിസി എടുത്തുകളഞ്ഞിട്ട് ഒരു വര്‍ഷമായെങ്കിലും അംഗീകാരം പുനസ്ഥാപിക്കാത്തതാണ് കാരണം. യുജിസി നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകാന്‍ കാലിക്കറ്റ് സര്‍വകലാശാല ശ്രമിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

സര്‍വകലാശാലയുടെ അധികാര പരിധിക്ക് പുറത്ത് കൌണ്‍സിലിങ് കേന്ദ്രങ്ങള്‍ നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന്റെ അംഗീകാരം യുജിസി പിന്‍വലിച്ചത്. അംഗീകാരം പുനസ്ഥാപിക്കുന്നതിനുള്ള നടപടികളെല്ലാം സര്‍വകലാശാല പൂര്‍ത്തിയാക്കിയെങ്കിലും യുജിസി അധികൃതകര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. അംഗീകാരം നഷ്ടമായ മറ്റു സര്‍വകലാശാലകള്‍ കോടതിയെ സമീപിച്ച് കോഴ്സ് നടത്തുന്നത് തുടരുന്നുണ്ട്.

മലബാറില്‍ നിന്നുള്ള അറുപതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും കാലിക്കറ്റില്‍ വിദൂര പഠനം നടത്തുന്നത്. യുജിസിയുടെയും സര്‍വകലാശാലയുടെയും നിലപാടുകള്‍ ഇവര്‍ക്ക് തിരിച്ചടിയാകും. യുജിസി അംഗീകാരം പിന്‍വലിച്ചതിതോടെ കഴിഞ്ഞ വര്‍ഷം പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ പ്രൈവറ്റ് രജിസ്ട്രേഷനിലേക്ക് മാറിയാണ് പഠനം തുടരുന്നത്. അംഗീകാരം തിരിച്ചുകിട്ടിയാല്‍ ഇവര്‍ക്ക് വിദൂര വിദ്യാഭ്യാസത്തിന് കീഴിലേക്ക് മാറുക സാധ്യമല്ല.

TAGS :

Next Story