Quantcast

അറുപത് തികഞ്ഞ കേരളത്തെ വിലയിരുത്തി നിയമസഭ

MediaOne Logo

Ubaid

  • Published:

    4 May 2018 8:25 PM GMT

അറുപത് തികഞ്ഞ കേരളത്തെ വിലയിരുത്തി നിയമസഭ
X

അറുപത് തികഞ്ഞ കേരളത്തെ വിലയിരുത്തി നിയമസഭ

നവോത്ഥാന മൂല്യങ്ങളുടെ ഭൂമികയിലാണ് ഐക്യകേരളത്തിന്റെ നിലനില്‍പ്പെന്നും അവ ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും സഭ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.

അറുപത് തികഞ്ഞ കേരളത്തെ വിലയിരുത്തി സഭ. 60 വര്‍ഷം കൊണ്ട് കേരളം പിന്നിട്ട വഴികള്‍ ഓര്‍ത്തെടുത്തും നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തിയും കേരളപ്പിറവി ദിനത്തില്‍ നിയമസഭ. നവോത്ഥാന മൂല്യങ്ങളുടെ ഭൂമികയിലാണ് ഐക്യകേരളത്തിന്റെ നിലനില്‍പ്പെന്നും അവ ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും സഭ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.

വിപ്ലവകരമായ നിയമനിര്‍മാണങ്ങളുമായി ഐക്യകേരളത്തിന്റെ വളര്‍ച്ചയില്‍ നിയമസഭ വഹിച്ച പങ്ക് സ്പീക്കര്‍ എണ്ണിപ്പറഞ്ഞു. എന്നാല്‍ പുതിയ കാലത്ത് പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുന്നോട്ടുനയിക്കാന്‍ പ്രാപ്തമായ നിയമങ്ങള്‍ നിര്‍മിക്കുന്നതില്‍ സഭ വിജയിക്കുന്നുണ്ടോ എന്ന ആത്മവിമര്‍ശനവും അദ്ദേഹം നടത്തി.

ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചെറുക്കണമെന്നും വര്‍ഗീയതക്കെതിരായ സമരം തുടരേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍. ശ്രേഷ്ഠഭാഷയായി പ്രഖ്യാപിച്ചതുകൊണ്ട് മാത്രം മലയാളത്തോടുള്ള കടമ തീരുന്നില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

രാഷ്ട്രീയകൊലപാതകങ്ങളിലും ബഹുസ്വരതക്ക് നേരെയുള്ള വെല്ലുവിളികളിലുമുള്ള ആശങ്കയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകളില്‍. വിവിധ കക്ഷി നേതാക്കളെ കൂടാതെ മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവരും കേരളപ്പിറവിയോടനുബന്ധിച്ച പ്രത്യേക സമ്മേളനത്തില്‍ സംസാരിച്ചു.

TAGS :

Next Story