Quantcast

പോലീസിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തി വി.എസ്

MediaOne Logo

Damodaran

  • Published:

    4 May 2018 12:51 PM IST

പോലീസിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തി വി.എസ്
X

പോലീസിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തി വി.എസ്

കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്ത് ഭീഷണിപ്പെടുത്തിയ സംഭവം ഗുരുതരമാണന്ന് വി.എസ് .

സംസ്ഥാന പോലീസിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തി വി.എസ് അച്യുതാനന്ദന്‍. എഴുത്തുകാരന്‍ കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്ത് ഭീഷണിപ്പെടുത്തിയ സംഭവം ഗുരുതരമാണന്ന് വി.എസ് നിലപാടെടുത്തു.ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുകയാണ് വേണ്ടതെന്ന അഭിപ്രായവും പ്രകടിപ്പിച്ചിട്ടുണ്ട്.കടല്‍ത്തീരത്ത് വിശ്രമിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

TAGS :

Next Story