Quantcast

മനുഷ്യാവകാശ കോടതികള്‍ നോക്കു കുത്തിയാവുന്നു

MediaOne Logo

Subin

  • Published:

    4 May 2018 5:14 AM GMT

മനുഷ്യാവകാശ കോടതികള്‍ നോക്കു കുത്തിയാവുന്നു
X

മനുഷ്യാവകാശ കോടതികള്‍ നോക്കു കുത്തിയാവുന്നു

നിയമ നിര്‍മ്മാണത്തിലൂടെ മാത്രമേ പ്രശ്‌ന പരിഹാരം സാധ്യമാവുവെന്നാണ് മനുഷ്യാവകാശ കമ്മീഷനും വിശദീകരിക്കുന്നത്

മനുഷ്യാവകാശ നിയമപ്രകാരമുള്ള മനുഷ്യാവകാശ കോടതികള്‍ നോക്കു കുത്തിയാവുന്നു. ഏതൊക്കെ കുറ്റങ്ങളാണ് മനുഷ്യാവകാശ ലംഘനങ്ങളുടെ പരിധിയില്‍ വരുന്നതെന്ന് പോലും വ്യക്തമല്ലാത്തതാണ് പ്രധാന പ്രശ്‌നം. നിയമ നിര്‍മ്മാണത്തിലൂടെ മാത്രമേ പ്രശ്‌ന പരിഹാരം സാധ്യമാവുവെന്നാണ് മനുഷ്യാവകാശ കമ്മീഷനും വിശദീകരിക്കുന്നത്.

മനുഷ്യാവകാശ സംരക്ഷണ നിയമ പ്രകാരം രാജ്യത്ത് മൂന്ന് സംവിധാനങ്ങളാണ് നിലവിലുള്ളത്. ദേശീയസംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രത്യേക മനുഷ്യാവകാശ കോടതികളുമാണ് ഇവ. നിയമത്തിലെ 30 ആം വകുപ്പ് പ്രകാരമാണ് മനുഷ്യാവകാശ കോടതികള്‍ രൂപീകരിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ച് ചട്ട പ്രകാരം തന്നെ സംസ്ഥാനത്തെ 14 ജില്ലകളിലേയും ജില്ലാ പ്രിന്‍സിപ്പാള്‍ ജഡ്ജുമാരെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാനായി ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനുഷ്യാവകാശ കോടതികളെന്നത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംവിധാനമായി ഇനിയും മാറിയിട്ടില്ല. നിയമത്തിലെ അവ്യക്തതകളാണ് ഇതിനുള്ള പ്രധാന കാരണം

നിലവിലെ മനുഷ്യാവകാശ സംരക്ഷണ നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്താല്‍ മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയൂ. മനുഷ്യാവകാശ കോടതികള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ പരാതിക്കാര്‍ക്ക് ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളെ സമീപിക്കാനേ നിലവിലെ സാഹചര്യത്തില്‍ കഴിയുന്നുള്ളൂ. അതിനാല്‍ തന്നെ കമ്മീഷന്റെ മുന്നിലെത്തുന്ന കേസുകളുടെ എണ്ണവും കൂടുകയാണ്.

TAGS :

Next Story