Quantcast

ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ഇപി ജയരാജന്‍

MediaOne Logo

Alwyn

  • Published:

    5 May 2018 7:20 PM GMT

ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ഇപി ജയരാജന്‍
X

ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ഇപി ജയരാജന്‍

ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് കായികമന്ത്രി ഇപി ജയരാജന്‍.

ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് കായികമന്ത്രി ഇപി ജയരാജന്‍. മലയാളി താരങ്ങള്‍ക്ക് വിജയാശംസ നേര്‍ന്ന് കായിക താരങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മുതല്‍ എല്‍എന്‍സിപി വരെയായിരുന്നു കൂട്ടയോട്ടം. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത കൂട്ടയോട്ടത്തിന് അത്‌ലറ്റുകളായ കെഎം ബീനമോളും പത്മിനി തോമസും നേതൃത്വം നല്‍കി. ഒളിമ്പിക്സില്‍ മികച്ച നേട്ടം കൊയ്യുന്ന കായികതാരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വികെ പ്രശാന്ത് എന്നിവരും കൂട്ടയോട്ടത്തില്‍ പങ്കാളികളായി. റിയോ ആവേശം നെഞ്ചേറ്റിയാണ് വിദ്യാര്‍ഥികള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്.

TAGS :

Next Story