Quantcast

ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിന് ഒരു വയസ്

MediaOne Logo

Ubaid

  • Published:

    5 May 2018 9:54 AM GMT

ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിന് ഒരു വയസ്
X

ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിന് ഒരു വയസ്

തിരുവോണത്തിന്റെ തലേ ദിവസമായിരുന്നു അന്ന്. നിറയെ യാത്രക്കാരുമായി കൊച്ചി അഴിമുഖത്തെ കപ്പല്‍ ചാല്‍ കടന്നുവന്ന ഭാരത് എന്ന ബോട്ടില്‍ മത്സ്യബന്ധന ബോട്ട് ഇടിക്കുബോള്‍, അത് ഒരുവലിയ ദുരന്തമായി മാറുമെന്ന് ആരും കരുതിയില്ല.

ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിന് ഇന്ന് ഒരു വയസ്. യാത്രാ ബോട്ടില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഉണ്ടായ അകപത്തില്‍ 11 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഒരു വര്‍ഷം പിന്നിടുബോഴും അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയും അധികാരികള്‍ സ്വീകരിച്ചിട്ടില്ല.

തിരുവോണത്തിന്റെ തലേ ദിവസമായിരുന്നു അന്ന്. നിറയെ യാത്രക്കാരുമായി കൊച്ചി അഴിമുഖത്തെ കപ്പല്‍ ചാല്‍ കടന്നുവന്ന ഭാരത് എന്ന ബോട്ടില്‍ മത്സ്യബന്ധന ബോട്ട് ഇടിക്കുബോള്‍, അത് ഒരുവലിയ ദുരന്തമായി മാറുമെന്ന് ആരും കരുതിയില്ല. എന്നാല്‍ മണികൂറുകള്‍ക്കകം തന്നെ കേരളത്തെ ഞെട്ടിച്ചു കൊണ്ട് 11 പേരുടെ ജീവന്‍ പൊലിഞ്ഞു. നാട്ടുകാരും രക്ഷപ്രവര്‍ത്തകരും കഠിന പ്രയത്നം നടത്തിയെങ്കിലും ദുരന്തത്തിന്‍റെ വ്യാപ്തി കുറയ്ക്കാന്‍ കഴിഞ്ഞില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കിയെങ്കിലും ദുരന്തത്തിന്റെ പിടിയില്‍ നിന്നും ഫോര്‍ട്ട് കൊച്ചി നിവാസികള്‍ ഇപ്പോഴും മുക്തരായിട്ടില്ല. ബോട്ടിന്‍റെ കാലപ്പഴക്കവും സുരക്ഷാ സംവിധാനങ്ങളുടെ കുറവുമാണ് മരണസംഘ്യ ഉയര്‍ത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളും ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതും. എന്നാല്‍ ഇപ്പോഴും ഇതിലെ സര്‍വ്വീസ് നടത്തുന്ന യാത്രാ ബോട്ടുകളില്‍ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഫോര്‍ട്ട്കൊച്ചി ഫെറിയില്‍ റോറോ സര്‍വ്വീസ് കൊണ്ടുവരുമെന്ന് നഗരസഭ അധികൃതര്‍ അന്ന് അറിയിച്ചത്.എന്നാല്‍ ഇതിനായുള്ള ജെട്ടി നിര്‍മ്മാണം പോലും പൂര്‍ത്തിയായിട്ടില്ല. ഇനി ഒരു ദുരന്തം ഉണണ്ടാകുന്നത് വരെ അധികാരികള്‍ കാത്തിരിക്കരുതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

TAGS :

Next Story