Quantcast

നായകളെ കൊല്ലുന്ന കാര്യത്തില്‍ സര്‍ക്കാറിന് കടുത്ത ആശയക്കുഴപ്പം‍

MediaOne Logo

Sithara

  • Published:

    5 May 2018 10:34 AM GMT

നായകളെ കൊല്ലുന്ന കാര്യത്തില്‍ സര്‍ക്കാറിന് കടുത്ത ആശയക്കുഴപ്പം‍
X

നായകളെ കൊല്ലുന്ന കാര്യത്തില്‍ സര്‍ക്കാറിന് കടുത്ത ആശയക്കുഴപ്പം‍

നിയമക്കുരുക്കില്‍ പെടാതിരിക്കാനാണ് നായകളെ കൊല്ലുന്നതിനെ അനുകൂലിക്കാതെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്ന് കെ ടി ജലീല്‍

തെരുവുനായ ശല്യം രൂക്ഷമാകുമ്പോഴും നായകളെ കൊല്ലുന്ന കാര്യത്തില്‍ സര്‍ക്കാറില്‍ കടുത്ത ആശയക്കുഴപ്പം‍. അക്രമകാരികളായ നായകളെ കൊല്ലുമെന്ന നിലപാട് മന്ത്രി കെ ടി ജലീല്‍ ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ സുപ്രിംകോടതിയില്‍ ഇതിന് വിരുദ്ധമായ സത്യവാങ്മൂലം നല്‍കിയതിനാല്‍ നടപടിയെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കഴിയാതായി. സത്യവാങ്മൂലം തിരുത്തില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

നായകളെ കൊല്ലാമെന്ന് കാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും ഇത് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചില്ല. നായയുടെ ആക്രമണത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട തിരുവനന്തപുരത്തെ വൃദ്ധയെക്കുറിച്ചും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നില്ല. അക്രമകാരികളായ നായകളെ വന്ധ്യംകരിക്കുമെന്ന് മാത്രം പരാമര്‍ശിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതിനെതിരെ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ തെരുവുനായകളെ കൊല്ലുമെന്ന നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയത്.

എന്നാല്‍ തെരുവു നായകളെ കൊല്ലുമെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ തിരുത്തി സത്യവാങ്മൂലം നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. നിയമകുരുക്ക് ഒഴിവാക്കാനാണിതെന്നാണ് മന്ത്രി കെ ടി ജലീല്‍ നല്‍കുന്ന വിശദീകരണം. തെരുവുനായ ശല്യം രൂക്ഷമാകുമ്പോഴും നായകളെ കൊല്ലുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്.

TAGS :

Next Story