Quantcast

ചത്ത തെരുവുനായ്ക്കളുമായി യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധ റാലി

MediaOne Logo

Sithara

  • Published:

    5 May 2018 8:03 PM GMT

ചത്ത തെരുവുനായ്ക്കളുമായി യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധ റാലി
X

ചത്ത തെരുവുനായ്ക്കളുമായി യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധ റാലി

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം തടയുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യം

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം തടയുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചത്ത തെരുവുനായ്ക്കളുമായി യൂത്ത് ഫ്രണ്ട് എമ്മിന്‍റെ പ്രതിഷേധ റാലി. കോട്ടയം നഗരം ചുറ്റി റാലി നടത്തിയ യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ നായ്ക്കളുടെ ജഡം പ്രതീകാത്മകമായി കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് പോസ്റ്റ് ഓഫീസിലെത്തി അയച്ചു കൊടുക്കാന്‍ ശ്രമിച്ചു.

സ്ഥിരം സമരമുറയില്‍ നിന്ന് വ്യത്യസ്തമായിരുന്നു തെരുവുനായ്ക്കള്‍‍ക്കെതിരെ യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരുടെ സമരം. തെരുവുനായ്ക്കളുടെ ആക്രമണത്തെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചും കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരെ ഭീഷണി സ്വരമുയര്‍ത്തിയുമായിരുന്നു സംസ്ഥാനകമ്മിറ്റി ഓഫീസില്‍നിന്ന് യൂത്ത് ഫ്രണ്ട് എം പ്രതിഷേധം ആരംഭിച്ചത്. തെരുവുനായ്ക്കളുടെ ജഡം തൂക്കിലേറ്റി കോട്ടയം നഗരത്തിലൂടെ പ്രകടനം നടത്തിയ പ്രവര്‍‍ത്തകര്‍ ജഡങ്ങളുമായി നഗരസഭാ കാര്യാലയം കടന്ന് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ്ണയും നടത്തി. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പോസ്റ്റ് ഓഫീസ് മതിലില്‍ കെട്ടിത്തൂക്കിയ നായ്ക്കളുടെ ജഡം പ്രതീകാത്മകമായി മേനക ഗാന്ധിക്ക് അയച്ചുകൊടുത്തുവെന്ന് പ്രര്‍ത്തകര്‍ അറിയിച്ചുവെങ്കിലും പരിപാടിക്കു ശേഷവും നായ്ക്കളുടെ ജഡങ്ങള്‍ പോസ്റ്റ് ഓഫീസ് പടിക്കല്‍ തന്നെകിടന്നു.

TAGS :

Next Story