Quantcast

ഇടമലക്കുടിയില്‍ എംഎം മണിയുടെ ഓണാഘോഷം

MediaOne Logo

Subin

  • Published:

    5 May 2018 8:56 PM GMT

ഇടമലക്കുടിയില്‍ എംഎം മണിയുടെ ഓണാഘോഷം
X

ഇടമലക്കുടിയില്‍ എംഎം മണിയുടെ ഓണാഘോഷം

ഒപ്പം ഇടമലക്കുടിവാസികളുടെ പ്രശ്‌നങ്ങളും പരിഭവങ്ങളും കേട്ടറിഞ്ഞ മന്ത്രി എംഎം മണി ഓണസമ്മാനങ്ങളും നല്‍കിയാണ് മടങ്ങിയത്.

കനത്തമഴയെ അവഗണിച്ച് കിലോമീറ്ററുകള്‍ കാല്‍നടയായി മന്ത്രി എംഎം മണിയെത്തി ആദിവാസി സമൂഹത്തോടൊപ്പംഓണം ഉണ്ണാന്‍. ഒപ്പം ഇടമലക്കുടിവാസികളുടെ പ്രശ്‌നങ്ങളും പരിഭവങ്ങളും കേട്ടറിഞ്ഞ മന്ത്രി എംഎം മണി ഓണസമ്മാനങ്ങളും നല്‍കിയാണ് മടങ്ങിയത്.

വനവും മലയും, കനത്തമഴയില്‍ കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലുമൊന്നും നാടിന്റെ സ്പന്ദനം തൊട്ടറിയുന്ന ഇടുക്കിക്കാരുടെ മണി ആശാന് പുത്തരിയല്ല. കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ ചില കുടികളിലെങ്കിലും വൈദ്യുതി എത്തിയ ശേഷമുള്ള ആദ്യഓണം. വൈദ്യുതി മന്ത്രി അത് ആദിവാസികള്‍ക്കൊപ്പം ആഘോഷിച്ചു. രാവിലെ 10 മണിയോടെ പെട്ടിമുടി വരെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചാരം. പിന്നീട് ഇടലിപ്പാറക്കുടി വരെ ജീപ്പില്‍ യാത്ര. ശേഷം 3.5 കിലോമീറ്റര്‍ ദുര്‍ഘടമായ കാനന പാതയിലൂടെ കാല്‍നടയായി എത്തിയ മന്ത്രി മണി ഉച്ചയ്ക്ക് രണ്ടുമണിയോടെ സൊസൈറ്റികുടിയിലെത്തി. ഓണവിഭവങ്ങളൊരുക്കി ആദിവാസി സമൂഹം മന്ത്രിയെ വരവേറ്റു.അവര്‍ക്കൊപ്പമിരുന്ന് ഓണമുണ്ടു.

പിന്നീട് ആദിവാസി ഊരുകളിലെത്തിയ മന്ത്രി ചില്ലറ പരിഭവങ്ങളും പരാതികളും കേട്ടു. വഴിയേ എല്ലാം ശരിയാക്കാമെന്ന് അറിയിച്ച് ഊരുമൂപ്പനടക്കമുള്ളവര്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കി മന്ത്രി മടങ്ങി. കെഎസ്ഇബി, വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം മന്ത്രിക്കൊപ്പമുണ്ടായിരുന്നു. നേരം പുലരാറായപ്പോള്‍ മന്ത്രിയും സംഘവും തിരികെ നാട്ടിലെത്തി.

TAGS :

Next Story