Quantcast

കുടുംബത്തിനൊപ്പം വിഎസിന്റെ ഓണം; ആര്‍സിസി രോഗികള്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിയുടെ ആഘോഷം

MediaOne Logo

Khasida

  • Published:

    7 May 2018 3:46 AM IST

കുടുംബത്തിനൊപ്പം വിഎസിന്റെ ഓണം; ആര്‍സിസി രോഗികള്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിയുടെ ആഘോഷം
X

കുടുംബത്തിനൊപ്പം വിഎസിന്റെ ഓണം; ആര്‍സിസി രോഗികള്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിയുടെ ആഘോഷം

എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

പതിവുപോലെ വിഎസ് അച്യുതാനന്ദന്‍ കുടുംബത്തോടൊപ്പം ആലപ്പുഴയിലെ കുടുംബ വീട്ടിലാണ് ഓണം ആഘോഷിച്ചത്. ആര്‍സിസിയിലെ രോഗികള്‍ക്കൊപ്പമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓണാഘോഷം.

പതിവു തെറ്റിക്കാതെ ഇത്തവണയും വിഎസ് അച്യുതാനന്ദന്‍ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാനായി കുടുംബവീട്ടിലെത്തി. പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും കണ്ടു. കുടുംബത്തോടൊപ്പം സദ്യയുണ്ടു. എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓണാഘോഷം തിരുവനന്തപുരം ആര്‍സിസിയിലെ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വീട്ടിലായിരുന്നു ഓണസദ്യയും ഓണാഘോഷം ഒരുക്കിയത്.

TAGS :

Next Story