Quantcast

ജീവന്‍ പണയം വച്ചൊരു സ്കൂള്‍ യാത്ര..മുണ്ടാര്‍ കോളനിയിലെ കുട്ടികളുടെ ദുരിതത്തിനറുതിയില്ല

MediaOne Logo

Jaisy

  • Published:

    6 May 2018 7:10 AM IST

ജീവന്‍ പണയം വെച്ച് ഇവര്‍ സ്കൂളുകളിലേക്ക് പോകുബോള്‍ മാതാപിതാക്കളും ആധിയിലാണ്

ഈ വര്‍ഷവും കോട്ടയം മുണ്ടാര്‍ കോളനിയിലെ കുട്ടികള്‍ക്ക് പറയാനുള്ളത് സ്കൂളിലേക്കുള്ള ദുരിതയാത്രയുടെ കഥയാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട കോളനിയില്‍ നിന്നും സ്കൂളില്‍ പോകാന്‍ ആകെയുള്ള ആശ്രയം ഒരു കടത്ത് വള്ളമാണ്. ജീവന്‍ പണയം വെച്ച് ഇവര്‍ സ്കൂളുകളിലേക്ക് പോകുമ്പോള്‍ മാതാപിതാക്കളും ആധിയിലാണ്.

ഈ വര്‍ഷവും വലിയ സന്തോഷത്തിലാണ് ഞങ്ങള്‍ സ്കൂളുകളില്‍ പോകാന്‍ തയ്യാറായത്. പുതിയ ബാഗും യൂണിഫോമുമെല്ലാം അച്ഛനമ്മമാര്‍ വാങ്ങി തന്നു. എന്നാല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ഞങ്ങളുടെ നാട്ടില്‍ നിന്നും സ്കൂളിലേക്ക് പോകാന്‍ ഈ വള്ളത്തില്‍ തന്നെ കയറണം. പലപ്പോഴും പേടിച്ചാണ് ഞങ്ങള്‍ കുട്ടികള്‍ വള്ളത്തില്‍ യാത്ര ചെയ്യുന്നത്. ഒരു വിദ്യാര്‍ഥി പറയുന്നു. ഒരു പാലം പണിത് തങ്ങള്‍ക്ക് പേടികൂടാതെ സ്കൂളില്‍ പോകാനുള്ള അവസരം ഉണ്ടാക്കണമെന്ന് കുട്ടികള്‍ ആവശ്യപ്പെടുന്നു.

TAGS :

Next Story