Quantcast

കണ്ടെയ്നര്‍ സമരം: കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടം

MediaOne Logo

Sithara

  • Published:

    7 May 2018 12:30 AM IST

കണ്ടെയ്നര്‍ സമരം: കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടം
X

കണ്ടെയ്നര്‍ സമരം: കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടം

കഴിഞ്ഞ ഒരാഴ്ചത്തെ സമരം കൊണ്ട് 15 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

കൊച്ചിയില്‍ കണ്ടെയ്നര്‍ ലോറി തൊഴിലാളികള്‍ നടത്തുന്ന നിരന്തര സമരം കാരണം കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടം. കഴിഞ്ഞ ഒരാഴ്ചത്തെ സമരം കൊണ്ട് 15 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. സമരങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയാത്തതാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്നാണ് ആരോപണം. ഒരാഴ്ചത്തെ സമരം ഇന്നലെ അവസാനിച്ചു.

മാർച്ച് 31 മുതൽ ഏപ്രിൽ 5 വരെയായിരുന്നു ഈ വർഷത്തെ ആദ്യ സമരം. ജൂലൈ, ആഗസ്റ്റ് മാസത്തിലും സമരം, ഇതിനിടയിൽ ബോട്ട് മറിഞ്ഞ് കപ്പൽ ചാൽ അടഞ്ഞ് രണ്ടാഴ്ചയോളം ചരക്കു നീക്കം തടസ്സപ്പെട്ടു. ഇങ്ങനെ ഉണ്ടാകുന്ന നഷ്ടത്തിന്റെ കണക്കാകട്ടെ ഭീമമാണ്. ഒരാഴ്ചയിൽ 3000 കണ്ടെയിനറുകളാണ് കൊച്ചി വഴി കയറുന്നത്. ഏകദേശം 12 കോടിയുടെ ചരക്ക് നീക്കം. ഇറക്കുമതിയിലും ഏതാണ്ട് ഇതേ അളവോളം വരും. അപ്രഖ്യാപിതവും നീണ്ടു പോകുന്നതുമായ സമരം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ സാരമായി ബാധിക്കുന്നു.

നോട്ട് നിരോധിച്ചത് ഈ മേഖലക്ക് സംഭവിച്ച മറ്റൊരാഘാതമാണ്.

TAGS :

Next Story